Asianet News MalayalamAsianet News Malayalam

'ഇതുകൊണ്ടാകും എനിക്കൊപ്പം ഛായാഗ്രാഹകൻമാര്‍ ജോലി ചെയ്യാൻ തയ്യാറാകാത്തത്', പൃഥ്വിരാജ് പറയുന്നു

ഇതുകൊണ്ടാകും എനിക്കൊപ്പം ഛായാഗ്രാഹകൻമാര്‍ ജോലി ചെയ്യാൻ തയ്യാറാകാത്തത് എന്ന് പൃഥ്വിരാജ്.

Artist Prithviraj share Abhinandam Ramanujam photo
Author
Kochi, First Published Jul 28, 2021, 6:59 PM IST

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ബ്രോ ഡാഡി. സിനിമയില്‍ പൃഥ്വിരാജ് മുഴുനീള കഥാപാത്രമായും എത്തുന്നുണ്ട്. സിനിമയുടെ ഫോട്ടോ പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ ക്യാമറാമാന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

അഭിനന്ദ് രാമാനുജം ആണ് ബ്രോ ഡാഡിയുടെ ഛായാഗ്രാഹകൻ. ഇതുകൊണ്ടാകും ഛായാഗ്രാഹകർ എന്നോടൊപ്പം ജോലി ചെയ്യാൻ വിസമ്മതിക്കുന്നത് എന്നാണ് അഭിനന്ദ് രാമാനുജത്തിന്റെ ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ് തമാശയെന്നോണം എഴുതിയിരിക്കുന്നത്. ഒരുപാട് പേരാണ് പൃഥ്വിരാജിന്റെ ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.  പൃഥ്വിരാജിന്റെ ക്യാപ്ഷന് ഉരുളയ്ക്കുപ്പേരിയെന്നോണമാണ് എല്ലാവരുടെയും കമന്റുകളും.

ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിര്‍മിക്കുന്നത്.

കല്യാണി പ്രിയദര്‍ശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക.  പൃഥ്വിരാജും മുഴുനീള വേഷത്തില്‍ ചിത്രത്തിലുണ്ട്. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios