പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയ്‍ക്കും ആരാധകര്‍ ഒട്ടേറെയാണ്. അലംകൃതയുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

അല്ലി വരച്ചതും ഒട്ടിച്ചതുമായ പേപ്പറിന്റെ ഫോട്ടോയാണ് പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഞാൻ ആശങ്കപ്പെടണോ അതോ അഭിമാനിക്കണോ എന്ന് അറിയില്ല എന്നായിരുന്നു പൃഥ്വിരാജ് ക്യാപ്ഷനായി എഴുതിയത്.  അവള്‍ ജേര്‍ണലിസ്റ്റ് ആകുമെന്നാണ് തോന്നുന്നത് എന്നായിരുന്നു സുപ്രിയ മേനോന്റെ കമന്റ്. എന്തായാലും ആരാധകരും കമന്റുകളുമായി രംഗത്ത് എത്തി. സുപ്രിയ മേനോന്റെ അഭിപ്രായം അംഗീകരിക്കുകയാണ് മിക്കവരും. ജേര്‍ണലിസ്റ്റാണ് സുപ്രിയ മേനോനും.