Asianet News MalayalamAsianet News Malayalam

'ബുദ്ധിമാനെങ്കിലും ഇനി കൊലയാളിക്ക് അധികദൂരം ഓടാനാകില്ല', അനില്‍ നെടുമങ്ങാടിനൊപ്പം പൃഥ്വിരാജ്

കോള്‍ഡ് കേസ് എന്ന സിനിമയിലെ ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്.

Artist Prithviraj share his photo
Author
Kochi, First Published Jun 29, 2021, 12:36 PM IST

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കോള്‍ഡ് കേസ്.  തനു ബാലകാണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയുടെ ട്രെയിലര്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ പൃഥ്വിരാജ് പങ്കുവെച്ച ഫോട്ടോയും ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്.

അകാലത്തില്‍ വിടപറഞ്ഞ നടൻ അനില്‍ നെടുമങ്ങാടിനൊപ്പമുള്ള ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചത്. കൊലയാളി ബുദ്ധിമാനായിരിക്കാം, പക്ഷേ അയാൾക്ക് ഇനി കൂടുതല്‍ ഓടാൻ കഴിയില്ല എന്നാണ് ഫോട്ടോയ്‍ക്ക് പൃഥ്വിരാജ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. നാളെയാണ് ചിത്രം റിലീസ് ചെയ്യുക.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കഴിഞ്ഞ ഒക്ടോബര്‍ 31ന് ആണ് കോള്‍ഡ് കേസിന്റെ ചിത്രീകരണം ആരംഭിച്ചത്. 

യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള സാങ്കല്‍പിക കഥയാണ് ചിത്രത്തിന്റേത്. അധികം ആക്ഷൻ സീക്വൻസില്ലാത്ത ചിത്രമായിരിക്കും ഇതെന്നും സംവിധായകൻ പറഞ്ഞിരുന്നു. ഭൂരിഭാഗവും ഇൻഡോര്‍ സീനുകളാണ് ചിത്രത്തില്‍. അതിഥി ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Follow Us:
Download App:
  • android
  • ios