മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. നടിയെന്നതുപോലെ തന്നെ നര്‍ത്തകിയെന്ന നിലയിലും ശോഭന രാജ്യത്തിനകത്തും പുറത്തും പേരുകേട്ട കലാകാരിയാണ്. ശോഭനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ ശോഭന ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. തന്നെ കണ്ടുപിടിക്കാമോയെന്ന് പറഞ്ഞ് കുട്ടിക്കാലത്തെ ഫോട്ടോയാണ് ശോഭന ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഏഴ് കുട്ടികളാണ് ഫോട്ടോയില്‍ ഉള്ളത്. 12 വയസു വരെയുള്ള കുട്ടികളാണ് ഉള്ളത് എന്ന് ഫോട്ടോയില്‍ നിന്ന് മനസിലാകും. ശോഭന ഫോട്ടോ ഷെയര്‍ ചെയ്‍തപ്പോള്‍ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. ഒരു കുഞ്ഞിനെ മടിയിലിരുത്തിയിരിക്കുന്ന കുട്ടിയാണ് ശോഭന എന്നാണ് ആരാധകര്‍ അധികവും പറയുന്നത്. എന്തായാലും ശോഭനയുടെ കുട്ടിക്കാല ഫോട്ടോയിലെ കുട്ടികളെല്ലാം ക്യൂട്ട് ആണ്.