ആരാധകരോട് സംവദിക്കാൻ എപ്പോഴും സമയം ചെലവിടുന്ന താരദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഓരോ വിശേഷത്തിന്റെയും ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുണ്ട് ഇരുവരും. പേളിയുടെയും ശ്രീനിഷിന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇത്തവണ ശ്രീനിഷ് ഒരു ഫോട്ടോയ്‍ക്ക് നല്‍കിയ ക്യാപ്ഷനാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. പേളിക്കാണ് ക്യാപ്ഷന് ശ്രീനിഷ് ക്രഡിറ്റ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് ഇരുവരും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹ വാര്‍ഷികത്തിന്റെ ഫോട്ടോകള്‍ പങ്കുവെച്ച ഇരുവരും പരസ്‍പരം എത്രത്തോളം സ്‍നേഹിക്കുന്നുവെന്നും അപ്പോള്‍ വ്യക്തമാക്കിയിരുന്നു. ഞങ്ങളുടെ ആത്മാവ് ഒന്ന് എന്നായിരുന്നു ശ്രീനിഷ് പറഞ്ഞിരുന്നത്. രസകരമായ തമാശ കലര്‍ന്ന വിശേഷങ്ങളും ഇരുവരും പങ്കുവയ്‍ക്കാറുണ്ട്. പേളി തന്റെ ഫോട്ടോയ്‍ക്ക് നല്‍കിയ രസകരമായ ക്യാപ്ഷനാണ് ഇപ്പോള്‍ ശ്രീനിഷ് പങ്കുവയ്‍ക്കുന്നത്.  കണ്ണാടി നോക്കുന്ന ഫോട്ടോയാണ് ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്. മേയ്‍ക്കപ്പ് കൂടുതലാണോ ചേട്ടാ എന്ന് ക്യാപ്ഷനും എഴുതിയിരിക്കുന്നു. ക്യാപ്ഷൻ പേളിയുടേതാണ് എന്ന് ശ്രീനിഷ് പറയുകയും ചെയ്യുന്നു.