സ്രിന്ദ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സഹനടിയായും നായികയായുമൊക്കെ മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി സ്വന്തമാക്കിയ നടിയാണ് സ്രിന്ദ (Srinda). ഒരുപാട് സിനിമകളില്‍ സ്രിന്ദ അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്‍തതൊക്കെ മികച്ച വേഷങ്ങള്‍. സ്രിന്ദയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായാി മാറാറുണ്ട്.ഇപോഴാതാ സ്രിന്ദ പങ്കുവെച്ച വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

കൈകുത്തി മറിയാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് സ്രിന്ദ പങ്കുവെച്ചിരിക്കുന്നത്. ഞാനും ശ്രമിച്ചുവെന്നാണ് സ്രിന്ദ വീഡിയോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചില കമന്റുകള്‍ക്ക് സ്രിന്ദ മറുപടിയും എഴുതിയിട്ടുണ്ട്.

മേയ്ക്കപ്പ് കൂടിപ്പോയെ ചേട്ടാ എന്ന ഡയലോഗ് ആയിരുന്നു സ്രിന്ദയെ ജനപ്രിയ ആക്കിയത്.

നിവിൻ പോളിയുടെ നായികയായി അഭിനയിച്ച 1983 എന്ന ചിത്രം സ്രിന്ദയ്‍ക്ക് ഒട്ടേറെ ആരാധകരെയാണ് നേടിക്കൊടുത്തത്.