ദിവസങ്ങള്‍ അങ്ങനങ്ങ് പോയിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് 19ഉം ലോക്ക് ഡൗണുമൊക്കെയായി ദിവസങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. രോഗത്തെ തുടര്‍ന്നുള്ള പ്രതിസന്ധികളുണ്ട്. പക്ഷേ നല്ല നാളുകളിലേക്കുള്ള കാത്തിരിപ്പിലാകും എല്ലാവരുമെന്നാണ് നടി സ്രിദ്ധ  സൂചിപ്പിക്കുന്നത്. ഒരുപാട് കഷ്‍ടതകളാണ് തുടക്കത്തില്‍ ഉണ്ടായത്. ഇനി നല്ല കാലമായിരിക്കും എന്ന് കരുതുന്നതായി സ്രിദ്ധ  പറയുന്നു.

നമ്മള്‍ 2020ന്റെ പകുതി കടന്നിരിക്കുന്നു. ദിവസങ്ങള്‍ പറന്നകലുന്നത് പോലെ തോന്നുന്നു. വര്‍ഷത്തിന്റെ അടുത്ത പകുതിയിലേക്കാണ് നമ്മള്‍ ഇനി ഉറ്റുനോക്കുന്നത്. പ്രകാശത്തിന്റെയും സ്‍നേഹത്തിന്റെയും നാളുകള്‍ എന്നും സ്രിദ്ധ എഴുതിയിരിക്കുന്നു. ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് സ്രിദ്ധ. 1983ലെ മേയ്ക്കപ്പ് കൂടുതലാണോ ചേട്ടാ എന്ന ഡയലോഗ് സ്രിദ്ധയെ ജനപ്രിയയാക്കിയിരുന്നു.