തെന്നിന്ത്യയില്‍ ശ്രദ്ധേയയായ നടിയാണ് സുഹാസിനി. സംവിധായികയെന്ന നിലയിലും സുഹാനി അഭിനന്ദനം സ്വന്തമാക്കിയിട്ടുണ്ട്. സുഹാസിനി തന്റെ വിശേഷങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോഴിതാ സുഹാസിനിയുടെ ഒരു പഴയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. സുഹാസിനിയാണെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ള ഫോട്ടോ. നാല്‍പത് വര്‍ഷം മുമ്പേയുള്ള ഫോട്ടോയാണ് സുഹാസിനി പങ്കുവെച്ചത്.

നെഞ്ചതയ് കിള്ളാതെ എന്ന സിനിമയിലെ ഫോട്ടോയാണ് സുഹാസിനി പങ്കുവെച്ചത്. 1980ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഇത്. ജെ മഹേന്ദ്രനായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ഇളയരാജയുടെ സംഗീതം കൊണ്ടും ശ്രദ്ധേയമായതാണ് ചിത്രം.  സുഹാസിനി തന്നെയാണ് ഇപ്പോള്‍ സിനിമയുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്തായാലും ആരാധകര്‍ സുഹാസിനിയുടെ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ്.

ഇന്ദിര എന്ന സിനിമയിലൂടെ സംവിധായികയായും സുഹാസിനി ശ്രദ്ധേയയായിട്ടുണ്ട്.

സിന്ധു ഭൈരവി എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ നടിയാണ് സുഹാസിനി.