തെന്നിന്ത്യയില്‍ ഒരുകാലത്ത് നായികയായി തിളങ്ങിയ നടിയാണ് സുഹാസിനി. അച്ഛനും അമ്മയും കൊവിഡ് വാക്സിൻ എടുത്ത വിവരം അറിയിക്കുകയാണ് നടി. കൊവിഡ് വാക്സിൻ എടുത്ത ഫോട്ടോയും ഷെയര്‍ ചെയ്‍തിരിക്കുന്നു. പ്രായമായവര്‍ക്കുള്ള കൊവിഡ് വാക്സിൻ ഘട്ടം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. അച്ഛനും അമ്മയും കൊവിഡ് വാക്സിൻ എടുക്കുന്ന ഫോട്ടോയാണ് സുഹാസിനി ഷെയര്‍ ചെയ്‍തിരിക്കുന്നു. ആരോഗ്യകരമായ ലോകമാണ് വേണ്ടതെന്ന് സുഹാസിനി പറയുന്നു.

തമിഴകത്തെ പ്രമുഖ നടനായ ചാരുഹാസനാണ് സുഹാസിനിയുടെ അച്ഛൻ. കോമളമാണ് അമ്മ. അച്ഛന് 91, അമ്മയ‍്‍ക്ക് 87ഉം വയസായി. അവര്‍ വാക്സിൻ എടുത്തു, നിങ്ങള്‍ മടിക്കുന്നുവോ. പേടിക്കുന്നോവോയെന്ന് സുഹാസിനി ചോദിക്കുന്നു. അച്ഛന്റെയും അമ്മയുടെയും ഫോട്ടോയും സുഹാസിനി ഷെയര്‍ചെയ്‍തു. ആരോഗ്യകരമായ ലോകം ആഗ്രഹിക്കുന്ന ഒരാളാകുക നിങ്ങള്‍ എന്ന് സുഹാസിനി പറയുന്നു.

സംവിധായികയായും തിളങ്ങിയ താരമാണ് സുഹാസിനി.

സിന്ധു ഭൈരവി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം നേടിയിട്ടുണ്ട് സുഹാസിനി.