ഭാനു ചന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഹാസിനി.

തമിഴകത്തും തെലുങ്കിലുമായി ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത നടനാണ് ഭാനു ചന്ദര്‍. സംവിധായകനായും സിനിമയില്‍ മികവ് കാട്ടിയിട്ടുണ്ട് ഭാനു ചന്ദ്രര്‍. ഇന്നും ഭാനു ചന്ദറിന്റെ സിനിമകള്‍ക്ക് തമിഴകത്തും തെലുങ്കിലും പ്രേക്ഷകരുണ്ട്. ഇപോഴിതാ ഭാനു ചന്ദര്‍ക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനായതില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ് സുഹാസിനി.

View post on Instagram

സുഹൃത്തുക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാകുന്നത് എന്നും സന്തോഷമാണ് എന്ന് മാത്രമാണ് സുഹാസിനി എഴുതിയിരിക്കുന്നത്. ഭാനു ചന്ദര്‍ക്കൊപ്പം ഏത് സിനിമയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സുഹാസിനി വ്യക്തമാക്കിയിട്ടില്ല. എന്തായാലും തങ്ങളുടെ ഇഷ്‍ട നടനെ കണ്ടതിന്റെ സന്തോഷമാണ് കമന്റുകളില്‍ പലരും രേഖപ്പെടുത്തുന്നത്. ഭാനു വളരെ ഇഷ്‍ടപ്പെട്ട താരമാണ് എന്ന് കമന്റുകളില്‍ എല്ലാവരും വ്യക്തമാക്കുന്നത്.

കെ വിശ്വനാഥ്, ബാലു മഹേന്ദ്ര, ബി നര്‍സിംഗ് റാവു, കെ ബാലചന്ദെര്‍, എസ് എസ് രാജമൗലി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം ഭാനു ചന്ദര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മികച്ച തെലുങ്ക് സിനിമയ്‍ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുത്രധരുലുവിലടക്കം ഒട്ടേറെ ചിത്രങ്ങളില്‍ ഭാനു ചന്ദര്‍ വേഷമിട്ടിട്ടുണ്ട്.