ഭര്‍ത്താവ് സുന്ദര്‍ സിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഖുശ്‍ബു.

തെന്നിന്ത്യയില്‍ ഒരുകാലത്ത് ഏറ്റവു തിരക്കുള്ള നടിയായിരുന്നു ഖുശ്‍ബു. ഇന്ന് സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സാമൂഹ്യമാധ്യമത്തിലൂടെ ഖുശ്‍ബു തന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുമുണ്ട്. ഇപോഴിതാ ഭര്‍ത്താവ് സുന്ദര്‍ സിക്ക് ഒപ്പമുള്ള ഖുശ്‍ബുവിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

എന്നും എനിക്കൊപ്പം ഉണ്ടാകുമെന്ന് എനിക്ക് അറിയാം, എന്റെ കൈകള്‍ മുറുകെപിടിക്കാൻ. എന്റെ കരുത്തായി എന്നാണ് ഖുശ്‍ബു ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 2000 മാര്‍ച്ചില്‍ ആണ് ഖുശ്‍ബുവും സുന്ദറും വിവാഹിതരായത്.

 ഭര്‍ത്താവ് സുന്ദര്‍ സിക്കൊപ്പമുള്ള ഫോട്ടോകള്‍ കൗതുകപരമായ ക്യാപ്ഷനോടെ മുമ്പും ഖുശ്‍ബു ഷെയര്‍ ചെയ്‍തിട്ടുണ്ട്. 

ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍ ഖുശ്‍ബു നേര്‍ന്നതും വേറിട്ട രീതിയിലായിരുന്നു. ഇരുപത് വര്‍ഷങ്ങളായി ഒന്നും മാറിയിട്ടില്ല. ഇന്നും ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങള്‍ ഒരു പുഞ്ചിരിയോടെ എന്നെ കേട്ടുകൊണ്ടിരിക്കുന്നു. സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും. അതാണ് നിങ്ങള്‍. എന്റെ കരുത്തിന് വിവാഹ വാര്‍ഷികാശംസകള്‍ എന്ന് ആയിരുന്നു ഖുശ്‍ബു എഴുതിയത്. അവന്തികയും അനന്തിതയും എന്ന രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. തന്റെ ആദ്യ ചിത്രമായ 'മുറൈമാമന്റെ' ലൊക്കേഷനില്‍ വെച്ചാണ് സുന്ദര്‍ സി ഖുശ്‍ബുവിനോടുള്ള പ്രണയം തുറന്നുപറഞ്ഞത്.കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഖുശ്‍ബു ബിജെപിയിലേക്ക് എത്തിയിരുന്നു.