Asianet News MalayalamAsianet News Malayalam

യുവ നടൻ വിജിലേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, വീഡിയോ

യുവ നടൻ വിജിലേഷിന്റെ വിവാഹ നിശ്ചയ വീഡിയോ.

Artist Vijilesh engagement video
Author
Kochi, First Published Nov 17, 2020, 1:21 PM IST

നടൻ വിജിലേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. ബിഎഡ് ബിരുദധാരിയാണ് സ്വാതി. ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും വിവാഹമെന്നായിരുന്നു വിജിലേഷ് നേരത്തെ പറഞ്ഞിരുന്നത്. കലാപ്രവര്‍ത്തനങ്ങള്‍ക്ക് സ്വാതി കൂട്ടായിട്ടുണ്ടാകുമെന്നും വിജിലേഷ് പറഞ്ഞു. മാട്രിമോണിയലിലൂടെയാണ് വിവാഹ ആലോചന വന്നത് എന്നും വിജിലേഷ് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.

വിജിലേഷ് തന്നെയായിരുന്നു വിവാഹക്കാര്യം ആദ്യം ഔദ്യോഗികമായി അറിയിച്ചത്. കല്യാണം സെറ്റായിട്ടുണ്ടേ. ഡേറ്റ് പിന്നീട് അറിയിക്കാട്ടോ, കൂടെ ഉണ്ടാവണം എന്ന് എഴുതിയായിരുന്നു വിജിലേഷ് വിവാഹക്കാര്യം അറിയിച്ചത്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി നേരത്തെ വിജിലേഷ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ജീവിതത്തില്‍     ഒരു കൂട്ടു വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന/ എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ എന്നാണ് വിജിലേഷഅ എഴുതിയിരുന്നത്.

വിജിലേഷിന്റെ കുറിപ്പ് വലിയ ചര്‍ച്ചയാകുകയും ചെയ്‍തിരുന്നു.

മഹേഷിന്റെ പ്രതികാരം, തീവണ്ടി, വരത്തൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് വിജിലേഷ്.

Follow Us:
Download App:
  • android
  • ios