മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാളത്തില്‍ ഇപോള്‍ അത്ര സജീവമല്ലെങ്കിലും അന്യഭാഷകളില്‍ സിനിമകള്‍ ചെയ്യുന്നുണ്ട് ഭാവന. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ നടിയാണ് ഭാവന. ഇപോഴിതാ പുത്തൻ കാര്‍ ഭാവന സ്വന്തമാക്കിയ വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. പുതിയ വാഹനം  വാങ്ങിയ കാര്യം ഭാവന തന്നെയാണ് അറിയിച്ചിരിക്കുന്നത്. മെഴ്‍സിഡീസ് ബെൻസ് സി ക്ലാസ് വാഹനമാണ് ഭാവന സ്വന്തമാക്കിയിരിക്കുന്നത്.

ബംഗ്ലരൂവിലെ ബെൻസ് ഡീലര്‍ഷിപ്പില്‍ നിന്നാണ് ഭാവന വാഹനം സ്വന്തമാക്കിയത്. ഭര്‍ത്താവ് നവീനൊപ്പം എത്തിയാണ് ഭാവന താക്കോല്‍ വാങ്ങിയതാണ്. ചുവപ്പ് നിറമുള്ള വാഹനമാണ് ഭാവന സ്വന്തമാക്കിയിരിക്കുന്നത്. മെഴ്‍സീഡീസിന്റെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് സി ക്ലാസ്. താൻ വാഹനം വാങ്ങിയ കാര്യം ഭാവന തന്നെയാണ് അറിയിച്ചത്. ആഢംബര വാഹനങ്ങളില്‍ മുൻനിരയിലാണ് മെഴ‍സീഡിസ് ബെൻസ് സി ക്ലാസ്.

ഭാവനയുടേതായി ഏറ്റവും പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഇൻസ്‍പെക്ടര്‍ വിക്രം ആണ്.

വൻ ഹിറ്റായി മാറിയിരിക്കുകയാണ് ഭാവനയുടെ പുതിയ സിനിമ.