മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് ഇപ്പോള്‍ ക്വാറന്റൈനിലാണ്. വിദേശത്ത് നിന്ന് വന്നതിനെ തുടര്‍ന്നാണ് പൃഥ്വിരാജിന് ക്വാറന്റൈനില്‍ പോകേണ്ടിയിരുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിനായിരുന്നു പൃഥ്വിരാജ് വിദേശത്ത് പോയിരുന്നത്. ആടുജീവിതം എന്ന സിനിമയുടെ ജോര്‍ദാനിലെ ഭാഗം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പൃഥ്വിരാജും സംഘവും മടങ്ങിയെത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ പണ്ട് നടത്തിയ ഒരു യാത്ര ഓര്‍മ്മയുണ്ടോയെന്ന് ഭാര്യ സുപ്രിയയോട് ചോദിച്ച് പൃഥ്വിരാജ് ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു.

ജനുവരി 2020ല്‍ നമ്മള്‍ രാജ്യാതിര്‍ത്തികള്‍ കടന്ന് നടത്തിയ ഡ്രൈവ് ഓര്‍മ്മയുണ്ടോ. ദീര്‍ഘദൂര യാത്രയില്‍ സ്വിറ്റ്‍സര്‍ലാൻഡ്/ഫ്രാൻസ് അതിര്‍ത്തിയില്‍ വിശ്രമിച്ചത്. അത്തരം വേറിട്ട ആശയങ്ങള്‍ ഉണ്ടായിരുന്നു. ലോകം പഴയരീതിയിലേക്ക് തിരിച്ചുവരുമെന്നും യാത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന യാത്ര നടത്താനാകുമെന്നും കരുതാം എന്നുമാണ് പൃഥ്വിരാജ് എഴുതിയത്. ആ യാത്ര മിസ് ചെയ്യുന്നുവെങ്കിലും കൂടുതല്‍ മിസ് ചെയ്യുന്നത് പൃഥ്വിരാജിനെയാണ് എന്നായിരുന്നു സുപ്രിയ മേനോന്റെ മറുപടി.