ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 

ആര്യ നായകനാകുന്ന ചിത്രമാണ് 'ക്യാപ്റ്റൻ' (Captain). ശക്തി സൗന്ദര്‍ രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ക്യാപ്റ്റൻ' എന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ആര്യയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി സിമ്രാൻ അറിയിച്ചിരിക്കുന്നു.

ആര്യക്കൊപ്പം പ്രധാന കഥാപാത്രമായി സിമ്രാനും 'ക്യാപ്റ്റനി'ലുണ്ട്. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചിരിക്കുന്നത്. യുവയാണ് 'ക്യാപ്റ്റൻ' ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആര്യ നായകനാകുന്ന ചിത്രത്തിന്റെ സംഗീതം ഇമ്മനാണ്.

View post on Instagram

'ക്യാപ്റ്റൻ' എന്ന ചിത്രം പൂര്‍ത്തിയായതായി അറിയിച്ച് ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട് സിമ്രാൻ. ആര്യ നായകനാകുന്ന ചിത്രത്തില്‍ ഭാഗമായതിന്റെ സന്തോഷത്തിലാണ് താനെന്നും സിമ്രാൻ പറയുന്നു. 'ക്യാപ്റ്റൻ' എന്ന സിനിമയുടെ പ്രമേയം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗോകുല്‍ ആനന്ദ്, കാവ്യ ഷെട്ടി, ഹരീഷ് ഉത്തമൻ, ഭരത് രാജ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

'എനിമി' എന്ന ചിത്രമാണ് ആര്യയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആക്ഷൻ ത്രില്ലര്‍ ചിത്രമായിരുന്നു ഇത്. ആനന്ദ് ശങ്കറായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. മംമ്‍ത മോഹൻദാസ് അടക്കമുള്ള താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.