രാജ്യത്ത് ഏറ്റവും ആരാധകരുള്ള ഇതിഹാസ ഗായികയാണ് ആശാ ഭോസ്‍ലെയും. ആശ ഭോസ്‍ലയെ ഇംഗ്ലണ്ട് ഗ്രെറ്റര്‍ മാഞ്ചസ്റ്ററിലെ സാല്‍ഫോര്‍ഡ് സര്‍വ്വകലാശ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരിക്കുന്നു. ആദരവ് ഏറ്റുവാങ്ങുന്നതിന്റെ ചിത്രം ആശാ ഭോസ്‍ല സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഒട്ടനവധി പുരസ്‍കാരങ്ങള്‍ നേടിയ ഗായികയാണ് ആശാ ഭോസ്‍ലെ. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്‍ക്ക് ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2008ല്‍ പദ്‍മ വിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 2011ല്‍ ആശാ ഭോസ്‍ലെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‍സിലും ഇടംനേടിയിട്ടുണ്ട്.