സിനിമയില്‍ മികച്ച അഭിനയമാണ് ആശാ ശരത്തിന്റേത് എന്നാണ് അഭിപ്രായം.
മോഹൻലാല്‍ നായകനായ ദൃശ്യം 2 ഹിറ്റിലേക്ക് കുതിക്കുകയാണ്. മോഹൻലാല്‍ അടക്കമുള്ള താരങ്ങളെല്ലാം മികച്ച അഭിനയമാണ് ചിത്രത്തില്‍ നടത്തിയത് എന്നാണ് അഭിപ്രായം. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഇപോഴിതാ സിനിമയിലെ ഒരു പ്രധാന കഥാപാത്രമായ ആശാ ശരത്തിന്റെ അഭിനയത്തെ കുറിച്ചാണ് ചര്‍ച്ച. ആശാ ശരത് തന്നെ ഒരു വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ആശാ ശരത്തിന്റെ മികച്ച അഭിനയമാണ് എന്ന് എല്ലാവരും പറയുന്നു.
ദൃശ്യം 2 കണ്ട ഒരു സ്‍ത്രീ അഭിപ്രായം പറയുകയാണ് വീഡിയോയില്‍. ആ പെണ്ണിനെ കണ്ടാല്‍ ഞാൻ മുഖത്ത് ഒരു അടികൊടുത്തേനെ എന്നാണ് വീഡിയോയിലുള്ള സ്‍ത്രീ പറയുന്നത്. ആശാ ശരത്തിന്റെ അഭിനയത്തിന് കിട്ടിയ അംഗീകാരമാണ് അതെന്ന് എല്ലാവരും പറയുന്നു. മോഹൻലാലിന്റെ കഥാപാത്രമായ ജോര്‍ജുകുട്ടിയെ എന്തൊക്കെയാണ് ആശാ ശരത്തിന്റെ കഥാപാത്രം ചെയ്യുന്നത് എന്നാണ് വീഡിയോയില്‍ സ്‍ത്രീ പറയുന്നത്. ആശാ ശരത് തന്നെ വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നു. പുറത്തിറങ്ങിയാൽ ജോർജ്കുട്ടിഫാൻസിന്റെ അടികിട്ടുമോ ആവോ എന്നാണ് ആശാ ശരത് ചോദിക്കുന്നത്.
ആശാ ശരത്തിന്റെ വേഷത്തോളം മികച്ചതായിരുന്നില്ല ദൃശ്യത്തിന്റെ മറ്റ് റീമേക്കുകളിലെ അഭിനേതാക്കള്‍ എന്ന് അഭിപ്രായമുണ്ടായിരുന്നു.
ദൃശ്യത്തില്‍ ഇൻസ്‍പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഗീതാ പ്രഭാകര്‍ ആയി വേഷമിട്ട ആശാ ശരത് കന്നഡ റീമേക്കില്‍ ഐജി രൂപ ചന്ദ്രശേഖര്‍ ആയിട്ട് വേഷമിട്ടിരുന്നു.
