ദൃശ്യത്തിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായിരുന്നു ആശാ ശരത്തിന്റേത്.
ആശാ ശരത്തിന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും മികച്ച കഥാപാത്രം ഏതെന്ന് ചോദിച്ചാല്‍ അതില്‍ ദൃശ്യത്തിലെ ഗീത പ്രഭാകറായിരിക്കും. അക്ഷരാര്‍ഥത്തില്‍ ഗീത പ്രഭാകറായി മാറിയിരുന്നു ചിത്രത്തില്‍ ആശാ ശരത്. ഇന്നും ആശാ ശരത്തിനെ ഓര്‍ക്കുമ്പോള്‍ എല്ലാവരിലേക്കും എത്തുക ഗീത പണിക്കര്‍ എന്ന കഥാപാത്രമായിരിക്കും. ഇപോഴിതാ രണ്ടാം ഭാഗം വന്നപ്പോള്‍ ലഭിക്കുന്ന അഭിനന്ദനങ്ങള്‍ക്ക് നന്ദി പറയുകയാണ് ആശാ ശരത്. തന്റെ തന്നെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട് ആശാ ശരത്. എല്ലാവരുടെയും സ്‍നേഹത്തിന് നന്ദിയെന്നാണ് ആശാ ശരത് പറയുന്നത്.
പ്രിയപ്പെട്ടവരെ, എന്റെ കരിയറിന്റെ തുടക്കം മുതല്‍ നിങ്ങളാണ് എന്റെ കരുത്ത്. നിങ്ങള്‍ നല്‍കിയ വാത്സല്യം അമൂല്യമാണ്. എല്ലാവര്‍ക്കും നന്ദി. എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ദൃശ്യം. ദൃശ്യം 2 കാണുക, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ് എന്ന് ആശാ ശരത് പറയുന്നു. സിനിമയിലെ തന്റെ ഫോട്ടോയും ആശാ ശരത് ഷെയര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യം ഒന്നുപോലെ തന്നെ മികച്ചതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമെന്നുമാണ് അഭിപ്രായം.
ആശാ ശരത്തിന്റെ വേഷത്തോളം മികച്ചതായിരുന്നില്ല മറ്റ് റീമേക്കുകളിലെ അഭിനേതാക്കള്‍ എന്ന് അഭിപ്രായമുണ്ടായിരുന്നു.
ദൃശ്യത്തില്‍ ഇൻസ്‍പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഗീതാ പ്രഭാകര്‍ ആയി വേഷമിട്ട ആശാ ശരത് കന്നഡ റീമേക്കില്‍ ഐജി രൂപ ചന്ദ്രശേഖര്‍ ആയിട്ടായിരുന്നു എത്തിയത്.
