അശോക് സെല്‍വന്റെ ചിത്രം പ്രഖ്യാപിച്ചു.

തമിഴകത്തെ യുവ താരങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ച നടനാണ് അശോക് സെല്‍വൻ. അശോക് സെല്‍വൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. അൻപില്‍ അവൻ എന്നാണ് പേര്. പ്രീതി മുകുന്ദനാണ് ചിത്രത്തില്‍ നായികയാകുക.

നവാഗതനായ ആര്‍ കാര്‍ത്തികേയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഘ്‍നേശ് ശിവ, അശോക് സെല്‍വൻ എന്നിവര്‍ക്കൊപ്പം ആര്‍ കാര്‍‌ത്തികേയനും ചേര്‍ന്ന് തിരക്കഥ എഴുതുന്നു. പോര്‍ തൊഴില്‍, കര എന്നീ സിനിമകളുടെ സംവിധായകനാണ് വിഘ്‍നേശ് രാജ, അശമീര അയപ്പനാണ് അഡീഷണല്‍ സ്‍ക്രീൻ പ്ലേ.

ടൈറ്റില്‍ പ്രഖ്യാപിച്ച് ടീസറും പുറത്തുവിട്ടിട്ടുണ്ട്. നവ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. സാബുമോൻ അബ്‍ദുമസദ്, കതിര്‍ബാലു, മഹാ ഡെല്‍ഹി ഗണേഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ഗാന രചനയും ഗോവിന്ദ് വസന്തയാണ്. ഗൗതം രാജേന്ദ്രൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ സെല്‍വ ആര്‍ കെയാണ്. മണികണ്ഠൻ ശ്രീനിവാസൻ കലാ സംവിധാനവും പീറ്റര്‍ ഹെയ്‍ൻ ആക്ഷൻ കൊറിയോഗ്രാഫിയും നിര്‍വഹിക്കുന്നു. അശോക് സെല്‍വനും അഭിനയ സെല്‍വവും ഹാപ്പി ഹൈ പിക്ചേഴ്‍സിന്റെ ബാനറിലും കെ കരുണാമൂര്‍ത്തി അയ്യങ്കരൻ ഇന്റര്‍നാഷണലിന്റെ ബാനറിലും ചിത്രം നിര്‍മിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക