Asianet News MalayalamAsianet News Malayalam

വിവാഹത്തിന് സര്‍പ്രൈസ് സമ്മാനം, പ്രണയ വീഡിയോയുമായി അശോക് സെല്‍വനും കീര്‍ത്തിയും

അശോക് സെല്‍വനും കീര്‍ത്തിക്കും സര്‍പ്രൈസ് വിവാഹ സമ്മാനം.

Ashok Selvan Keerthy Pandian film Blue Star song out hrk
Author
First Published Sep 13, 2023, 4:46 PM IST

അശോക് സെല്‍വന്റെയും കീര്‍ത്തി പാണ്ഡ്യന്റെയും വിവാഹമായിരുന്നു ഇന്ന്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് താരങ്ങളുടെ വിവാഹത്തില്‍ പങ്കെടുത്തത്. കീര്‍ത്തിയും അശോക് സെല്‍വനും പ്രധാന കഥാപാത്രങ്ങളാകുന്ന ബ്ലൂ സ്റ്റാര്‍ റിലീസിനും ഒരുങ്ങുകയാണ്. വിവാഹ സമ്മാനമായി ഒരു ലിറിക്കല്‍ വീഡിയോ ഗാനം ബ്ലൂ സ്റ്റാറിലേതായി പുറത്തുവിട്ടിരിക്കുകയാണ്.

ഇത് ഒരു സര്‍പ്രൈസ് സമ്മാനം

ഒരു പ്രണയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. റെയിലിൻ ഒളിഗള്‍ എന്ന വരികളില്‍ തുടങ്ങുന്ന ഗാനത്തില്‍ അശോക് സെല്‍വന്റെയും കീര്‍ത്തി പാണ്ഡ്യന്റെയും പ്രണയ നിമിഷങ്ങളാണ്. പ്രദീപ് കുമാറും ശക്തിശ്രീ ഗോപാലനുമാണ് ചിത്രത്തിനായി ഗാനം ആലപിച്ചിരിക്കുന്നത്. ഉമാ ദേവി എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സംവിധാനം എസ് ജയകുമാര്‍ ആണ്. തമിഴ് എ അഴകനാണ് ഛായാഗ്രാഹണം. ശന്തനു ഭഗ്യരാജ്, പൃഥ്വിരാജൻ, രാഘവ്, ഷാജി, ഭഗവതി പെരുമാള്‍ എളങ്കോ കുമാരവേല്‍, ലിസി ആന്റണി, അരുണ്‍ ബാലാജി, ബാലാജി പ്രസാദ്, ദാമു, ജയചന്ദ്രൻ, ജയപെരുമാള്‍ തുടങ്ങിയവരും വേഷമിടുന്നു.

പോര്‍ തൊഴിലിലെ ഡിഎസ്‍പി

തമിഴകത്തിന് പുറത്തെ ആരാധകരും തിരിച്ചറിയുന്ന ചിത്രം പോര്‍ തൊഴിലില്‍ അശോക് സെല്‍വനായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. ഡിഎസ്‍പി കെ പ്രകാശിന്റെ വേഷത്തില്‍ ചിത്രത്തില്‍ അശോക് സെല്‍വൻ തിളങ്ങി. സംവിധാനം വിഘ്‍നേശ് രാജ ആയിരുന്നു. മോഹൻലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍ വില്ലനായ അച്യുതൻ മാങ്ങാട്ടച്ഛൻ എന്ന വേഷത്തിലൂടെ മലയാളത്തിലും എത്തിയിരുന്നു അശോക് സെല്‍വൻ.

തുമ്പയിലെ അരങ്ങേറ്റം

തുമ്പയിലൂടെയായിരുന്നു കീര്‍ത്തി പാണ്ഡ്യന്റെ അരങ്ങേറ്റം. അന്‍പ് ഇറക്കിനായാള്‍ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളില്‍ തിളങ്ങിയ നടിയാണ് കീര്‍ത്തി പാണ്ഡ്യൻ. മലയാളത്തിന്റെ ഹെലന്റെ റീമേക്കായിരുന്നു ഇത്. അൻപിര്‍കിനിയയിലും കീര്‍ത്തി പാണ്ഡ്യൻ വേഷമിട്ടിരുന്നു.

Read More: 'തുടക്കം മോശമായെങ്കിലും..' ആര്‍ഡിഎക്സിനെ അനുകരിച്ച് വീഡിയോയുമായി നവ്യാ നായര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios