വെജിറ്റേറിയൻ ഓംലറ്റോ?, ശ്രദ്ധയാകര്‍ഷിച്ച് ഗീതാഗോവിന്ദം വീഡിയോ പ്രൊമോ
ഗീതാഗോവിന്ദത്തിന്റെ രസകരമായ പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ്.

ഒരു വെജിറ്റബിൾ ഓംലറ്റ് ഉണ്ടാക്കുന്ന കഥയുമായി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം സീരിയലിന്റെ പുതിയ പ്രമോ. പ്രധാന കഥാപാത്രങ്ങളായ ഗീതയും ഗോവിന്ദും ഉൾപ്പെടെയുള്ളവർ ഇന്നു പുറത്തുവിട്ട പ്രമോയിലുണ്ട്. എങ്ങനെയാണ് വെജിറ്റേറിയൻ ഓംലറ്റ് ഉണ്ടാക്കുന്നത് എന്നറിയാൻ വരുംദിവസങ്ങളിലെ എപ്പോസോഡുകൾ കാണാം. തിങ്കൾ മുതൽ വെള്ളി വരെ രാത്രം 10 മണിക്കാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്.
ബിസിനസ് പ്രമുഖനും നാൽപത്തിയാറുകാരനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥയാണ് 'ഗീതാഗോവിന്ദം. കഠിനാധ്വാനംകൊണ്ട് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന 'ഗോവിന്ദ് മാധവിന്റെ'യും എല്ലാവര്‍ക്കും നന്മ മാത്രം ആഗ്രഹിക്കുന്ന 'ഗീതാഞ്ജലി'യുടെയും കഥയാണ് പരമ്പര പറയുന്നത്. സാജൻ സൂര്യ, ബിന്നി സെബാസ്റ്റ്യൻ എന്നിവരാണ് സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് കിഴാറ്റൂർ അതിഥി കഥാപാത്രമായിരുന്ന സീരിയലില്‍ സന്തോഷ് കുറുപ്പ് , രേവതി , ശ്വേത , അമൃത , ഉമാ നായർ എന്നിവർ മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ സാജൻ സൂര്യ. നായകനായും സഹ നടനുമായും നിരവധി സീരിയലുകളിൽ സാജൻ തിളങ്ങിയിരുന്നു.
തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍, മമ്മൂട്ടി പ്രണയിക്കുന്ന ആനി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ബിന്നി സെബാസ്റ്റ്യന്‍ ആണ്. കുടുംബവിളക്ക് താരം നൂബിനാണ് ബിന്നിയുടെ ഭർത്താവ്.
Read More: സത്യൻ അന്തിക്കാടിന്റെയും മോഹൻലാലിന്റെയും ഹൃദയപൂര്‍വം, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക