'കുടുംബവിളക്ക്' എന്ന സീരിയിലിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് ശരണ്യ ആനന്ദ്.

മിനിസ്‌ക്രീന്‍ നടിമാരില്‍ വില്ലത്തിയായി തിളങ്ങി നില്‍ക്കുന്ന ഒരാളാണ് ശരണ്യ ആനന്ദ്. 'കുടുംബവിളക്ക്' എന്ന സീരിയലിലെ 'സുമിത്ര'യ്ക്ക് പണി കൊടുക്കുന്ന 'വേദിക' എന്ന കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച വില്ലത്തി കഥാപാത്രമായി വേദിക മാറിയിരുന്നു. ശരണ്യയെ പോലെത്തന്നെ ഭർത്താവ് മനീഷും ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതനാണ്. അഭിമുഖങ്ങളിൽ എല്ലാം തന്നെ ഇവർ ഒന്നിച്ചാണ് പങ്കെടുക്കുന്നത്.

ഇപ്പോഴിതാ നടി അനു ജോസഫിന്റെ യുട്യൂബ് ചാനലിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് ഇരുവരും. സൗഹൃദ സംഭാഷണം ആരംഭിക്കുമ്പോൾ തന്നെ മനീഷിന്റെ ട്രെഡ് മാർക്ക്‌ ആയ മുടിയെക്കുറിച്ചാണ് അനു ചോദിക്കുന്നത്. മറ്റുള്ളവരേക്കാൾ മുടി ഒരേ രീതിയിൽ പരിചരിക്കാൻ തനിക്ക് വളരെ എളുപ്പമാണെന്നാണ് മനീഷ് പറയുന്നത്. ഇത് കണ്ടാണ് താൻ വളഞ്ഞതെന്ന് ശരണ്യയും പറയുന്നു.

ബിഗ്‌ ബോസ് മലയാളം സീസൺ 5ന്റെ പ്രെഡിക്ഷൻ ലിസ്റ്റിൽ പേര് വന്നതിനെ കുറിച്ചും ഇരുവരും പ്രതികരിച്ചു. അടുപ്പമുള്ളവർ എല്ലാവരും വിളിച്ചു ചോദിക്കുകയായിരുന്നുവെന്നാണ് ശരണ്യ പറയുന്നത്. ബിഗ് ബോസ് ഷോ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വിളിച്ചിട്ട് ഷോയിൽ പോകുന്നുണ്ടോയെന്ന് സത്യം പറയണം, എങ്ങാനും കണ്ടാൽ പുറത്ത് വരുമ്പോൾ ഇടിയായിരിക്കും എന്നൊക്കെയാണ് സുഹൃത്തുക്കൾ വിളിച്ചു താരത്തോട് പറഞ്ഞത്. ഇരുപത് കോളുകൾ അടുത്ത് ഇതേ ചോദ്യം ചോദിച്ച് വന്നതായി നടി പറയുന്നു. പലരും തങ്ങൾ ബിഗ്‌ ബോസിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും താരങ്ങൾ കൂട്ടിച്ചേർത്തു.

ഇതിനകം പതിനാല് സിനിമകള്‍ ശരണ്യ ചെയ്‍തിട്ടുണ്ട്. സീരിയല്‍ ഒറ്റയെണ്ണം മാത്രമേ ചെയ്‍തിട്ടുള്ളു. ആദ്യമായി തെലുങ്ക് സിനിമയിലാണ് അഭിനയിക്കുന്നത്. '1971 ബിയോണ്ട് ദ ബോര്‍ഡര്‍ഡസ്', 'ചങ്ക്സ്', 'ആകാശ മിഠായി', 'മാമാങ്കം', 'ആകാശ ഗംഗ 2', തുടങ്ങിയ സിനിമകളിലാണ് ശരണ്യ മലയാളത്തിൽ അഭിനയിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായ താരവുമാണ് ശരണ്യ ആനന്ദ്.

Read More: ഗംഭീര ടൈം ട്രാവലര്‍, 'മാര്‍ക്ക് ആന്റണി' ടീസര്‍ പുറത്തുവിട്ടു