Asianet News MalayalamAsianet News Malayalam

വീണ്ടും ഞെട്ടിക്കാൻ ജഗദീഷ്; കരിയറിലെ പുതിയ വേഷവുമായി 'കിഷ്കിന്ധാ കാണ്ഡം'

അപർണ്ണ ബാലമുരളി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം.

asif ali movie kishkindha kandam second look
Author
First Published Aug 26, 2024, 5:29 PM IST | Last Updated Aug 26, 2024, 5:29 PM IST

'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'കിഷ്കിന്ധാ കാണ്ഡം'. സെപ്റ്റംബർ 12 മുതൽ തിയറ്ററുകളിലെത്തുന്ന ചിത്രത്തിലെ ജഗദീഷിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വേറിട്ട വേഷപ്പകർച്ചയിൽ ജഗദീഷ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ 'സുമദത്തൻ' എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. 

ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്ന ചിത്രം ഗുഡ്‌വിൽ എൻറർറ്റൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് നിർമ്മിക്കുന്നത്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചതോടെ സോഷ്യൽ മീഡിയകളിൽ വലിയ വരവേൽപ്പാണ് ടീസറിന് ലഭിച്ചത്. 

അപർണ്ണ ബാലമുരളി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ വിജയരാഘവൻ, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. 

ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി; സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ജൂനിയർ ആർട്ടിസ്റ്റ്

ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്‌, വിതരണം: ഗുഡ്‌വിൽ എൻറർറ്റൈൻമെൻറ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios