രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് അണ്ടര്‍വേള്‍ഡ്

ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് ഒരുക്കുന്ന പുതിയ ചിത്രം അണ്ടര്‍വേള്‍ഡിന്‍റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. അമല്‍ നീരദിന്‍റെ 'സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക'യുടെ രചന നിര്‍വ്വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്‍റെയും തിരക്കഥ. ഡി14 എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് നിര്‍മ്മാണം.

Add Asianetnews as a Preferred SourcegooglePreferred

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് അണ്ടര്‍വേള്‍ഡ്. 2017ല്‍ പുറത്തിറങ്ങിയ കാറ്റ് ആയിരുന്നു അരുണിന്‍റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലിയ്ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലക്സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. ഫ്രൈഡേ ഫിലിം ഹൗസാണ് വിതരണം.