ലയാളികളുടെ പ്രിയതാരമാണ് ഐശ്വര്യ ലക്ഷ്മി. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ മനംകവര്‍ന്ന താരത്തിന്‍റെ പിറന്നാളാണ് ഇന്ന്. നിരവധിപ്പേരാണ് താരത്തിന് ആശംസകളറിയിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം എത്തിയത്. 

നടന്‍ ആസിഫ് അലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇതില്‍ ശ്രദ്ധേയമായത്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചത്. മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ഇരുവരും ഒന്നിച്ചഭിനയിച്ച വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രം വലിയ ഹിറ്റായിരുന്നു .ഐശ്വര്യ നായികയായി എത്തിയ ചിത്രം ബ്രദേഴ്സ് ഡേയുടെ റിലീസ് ഇന്നായിരുന്നു.