അതിരൻ സംവിധായകൻ വിവേകിന്റെ ചിത്രത്തില്‍ ആസിഫ് അലി നായകനാകുന്നു.


ഫഹദിനെ നായകനാക്കി അതിരൻ എന്ന സിനിമ സംവിധാനം ചെയ്‍ത ആളാണ് വിവേക്. വിവേകിന്റെ പുതിയ സിനിമയില്‍ എത്തുന്നത് ആസിഫ് അലിയാണെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ പ്രമേയം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബോബി- സഞ്‍ജയ് ടീമാണ് തിരക്കഥ എഴുതുന്നത്.

നിരവധി ചിത്രങ്ങളാണ് ആസിഫ് അലി നായകനായി പ്രദര്‍ശനത്തിന് എത്താനുള്ളത്. രാജീവ് രവി സംവിധാനം ചെയ്‍ത കുറ്റവും ശിക്ഷയുമാണ് ഒരു ചിത്രം. എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യര്‍ ആണ് മറ്റൊന്ന്. എന്തായാലും ആസിഫ് അലി അഭിനയിക്കുന്ന പുതിയ സിനിമയുടെയും വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

ബിഗ് ജെ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജിന്‍സ് വര്‍ഗീസും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയുടെ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവിടുമെന്നാണ് ആസിഫ് അലിയുട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.