പെരുന്നാള്‍ ആശംസയുമായി ആസിഫ് അലി. 

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. രാജീവ് രവിയുടെ സംവിധാനത്തിലുള്ള കുറ്റവും ശിക്ഷയും എന്ന സിനിമയാണ് ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്. സിനിമയുടെ ഫോട്ടോകള്‍ ആസിഫ് അലി ഷെയര്‍ ചെയ്‍തിരുന്നു. ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുകയാണ് ഇപോള്‍ ആസിഫ് അലി.

കുടുംബത്തോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ആസിഫ് അലി. സുരക്ഷിതവും സന്തോഷകരവുമായ പെരുന്നാള്‍ ആശംസിക്കുന്നുവെന്നാണ് ആസിഫ് അലി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേര്‍ കമന്റുകളായി ആശംസകള്‍ നേരുന്നു. കുറ്റവും ശിക്ഷയും എന്ന സിനിമ ജൂലൈ രണ്ടിന് തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആറാണ് നിർമാണം.

ബി അജിത്‍കുമാർ എഡിറ്റിങ്ങും സുരേഷ് രാജൻ ക്യാമറയും സംഗീത സംവിധാനം ഡോൺ വിൻസെന്റും നിർവഹിച്ചിരിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona