പുഷ്പ 2 സംവിധായകൻ സുകുമാറിന്റെ മകൾ സുകൃതി വേണി അഭിനയിച്ച ഗാന്ധി തത്ത ചേറ്റു എന്ന ചിത്രത്തിന്റെ പത്രസമ്മേളനത്തിൽ രസകരമായ സംഭവങ്ങൾ അരങ്ങേറി.
ഹൈദരാബാദ്: പുഷ്പ 2 ചിത്രത്തിന്‍റെ സംവിധായകന്‍ സുകുമാറിന്‍റെ മകൾ സുകൃതി വേണി ആദ്യമായി അഭിനയിച്ചത് ഗാന്ധി തത്ത ചേറ്റു എന്ന ചിത്രം ജനുവരി 24ന് റിലീസ് ചെയ്യാനിരിക്കുകയാണ്. സിനിമാ ടീം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ പത്രസമ്മേളനം സംഘടിപ്പിച്ചിരുന്നു. സുകുമാറിന്‍റെ മകൾ സുകൃതിയാണ് തന്‍റെ രസകരമായ പ്രതികരണങ്ങളാല്‍ ഈ വാര്‍ത്ത സമ്മേളനത്തില്‍ താരമായത്. സുകുമാർ, ഭാര്യ തബിത എന്നിവരും ഈ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ത്യന്‍ സിനിമയിലെ ഇപ്പോഴത്തെ ടോപ്പ് സംവിധായകരിൽ ഒരാളായി തന്‍റെ അച്ഛന്‍റെ സിനിമയില്‍ അഭിനയിക്കാന്‍ മോഹമില്ലെ എന്നായിരുന്നു സുകൃതിക്ക് വാര്‍ത്ത സമ്മേളനത്തില്‍ നേരിടേണ്ടി വന്ന ഒരു ചോദ്യം. താന്‍ പുഷ്പയിലോ, പുഷ്പ 2വിലോ ഒരു വേഷം വേണമെന്ന് തന്‍റെ അച്ഛനോട് ചോദിച്ചുവെന്നും, എന്നാല്‍ അദ്ദേഹം എന്നോട് ഓഡിഷന് വരാന്‍ പറഞ്ഞുവെന്നുമാണ് സുകൃതി പറഞ്ഞത്.
വാര്‍ത്തസമ്മേളനത്തില്‍ മാധ്യമപ്രവർത്തകരോട് ചേർന്ന് സുകുമാർ സുകൃതിയോട് ചോദ്യം ചോദിച്ചു,'സുകൃതി ഗാരു' എന്നാണ് മകളെ സുകുമാര്‍ അഭിസംബോധന ചെയ്തത്. എന്തിനാണ് ഈ സിനിമയില്‍ അഭിനയിച്ചത് എന്നണ് സുകുമാര്‍ മകളോട് ചോദിച്ചത്. നല്ല കഥയുള്ള ഈ സിനിമയിൽ അഭിനയിച്ചാൽ നല്ല അവസരങ്ങൾ ലഭിക്കും അതിനാലാണെന്ന് സുകൃതി മറുപടി പറഞ്ഞു.
സുകുമാർ വീണ്ടും ചോദ്യം ചോദിക്കാന്‍ ശ്രമിച്ചപ്പോള്‍ ‘എന്താ താങ്കളുടെ പേര്?’ എന്നു ചോദിച്ചാണ് സുകൃതി പ്രതികരിച്ചത്. മകൾ സുകൃതിയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സുകുമാറിന്‍റെ ഭാര്യ തബിത വികാരാധീനയായി കാണപ്പെട്ടു.
നിരവധി ചലച്ചിത്ര മേളകളില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ഗാന്ധി തത്ത ചേറ്റു എന്ന ചിത്രം. പുഷ്പ 2 നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മാര്‍ക്കോ ടിക്കറ്റ് വിലയില്‍ വന്‍ സര്‍പ്രൈസ്: ഓഫര്‍ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍
