നടി ആതിര മാധവ് വിവാഹിതയായി. തിരുവനന്തപുരത്ത് വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രാജീവ് മേനോനാണ് ആതിര മാധവിന്റെ വരൻ. കൊവിഡ് കാരണമായിരുന്നു വിവാഹ ചടങ്ങുകള്‍ ചെറിയ തോതിലാക്കിയത്. കുടുംബ വിളക്ക് എന്ന സീരിയലിലൂടെയാണ് ആതിര മാധവ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

കുടുംബവിളക്ക് എന്ന സീരിയലില്‍ ഡോ. അനന്യ എന്ന കഥാപാത്രമാണ് ആതിര മാധവിനെ പ്രശസ്‍തയാക്കിയത്. എൻജിനീയറിംഗ് മേഖലയിലെ ജോലി രാജിവെച്ചാണ് ആതിര മാധവ് അഭിനയരംഗത്ത് എത്തുന്നത്. ആതിരയുടെ വരൻ വണ്‍ പ്ലസ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇന്ന് രാവിലെയായിരുന്നു ആതിര മാധവനും രാജീവ് മേനോനും വിവാഹിതരായത്. ആങ്കറിംഗ് ചെയ്‍തായിരുന്നു ആതിര മാധവിന്റെ തുടക്കം. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട മരുമകള്‍ കൂടിയാണ് ആതിര മാധവ്.

കുടുംബവിളക്കിലെ തന്നെ മറ്റൊരു കഥാപാത്രമായ വേദികയായി അഭിനയിക്കുന്ന ശരണ്യ ആനന്ദും അടുത്തിടെയായിരുന്നു വിവാഹിതരായത്.

നിരവധി ആളുകളാണ് ആതിര മാധവിന് വിവാഹ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തുന്നത്.