പൃഥ്വിരാജ് കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ചെയ്യുന്നത്. വൻ മേയ്‍ക്കോവറിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ആടുജീവിതം എന്ന സിനിമ സംവിധാനം ചെയ്യുന്നത് ബ്ലസ്സിയാണ്. താടി നീട്ടി മുടി വളര്‍ത്തിയിട്ടുള്ള പൃഥ്വിരാജിന്റെ രൂപം കണ്ട പ്രേക്ഷകരൊക്കെ അദ്ദേഹം കഥാപാത്രത്തിനായി കഷ്‍ടപ്പെടുന്നതിനെ കുറിച്ച് സമ്മതിക്കുന്നുണ്ട്. ഇപ്പോഴിതാ ജോര്‍ദാനിലെ വാദിറം മരുഭൂമിയിലെ സെറ്റില്‍ നിന്നുള്ള ഫോട്ടോയെന്ന പേരില്‍ പൃഥ്വിരാജ് ക്രിക്കറ്റ് കളിക്കുന്ന ഒരു ഫോട്ടോ പ്രചരിക്കുന്നു.

മുടി നീട്ടി താടി വളര്‍ത്തിയിട്ടുള്ള രൂപത്തില്‍ തന്നെയാണ് പൃഥ്വിരാജ് ഫോട്ടോയിലുള്ളത്. ക്രിക്കറ്റ് ബാറ്റ് ചെയ്യുന്ന പൃഥ്വിരാജ് ആണ് ഫോട്ടോയിലുള്ളത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തുന്നത്. കഴിഞ്ഞ ദിവസം താടിയും മുടിയും മുറിച്ചിട്ടുള്ള രൂപത്തിലുള്ള ഫോട്ടോയും പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. ഏറെക്കാലത്തിനു ശേഷമായിരുന്നു താടി വടിച്ചും മുടി മുറിച്ചിട്ടുമുള്ള രൂപത്തില്‍ പൃഥ്വിരാജിനെ ആരാധകര്‍ കാണുന്നത്. ചിത്രീകരണത്തിന് ശേഷം കേരളത്തില്‍ തിരിച്ചെത്തിയ പൃഥ്വിരാജ് പഴയ രൂപത്തിലേക്ക് മാറാൻ വര്‍ക്ക് ഔട്ട് ചെയ്യുകയാണ് ഇപ്പോള്‍.