രണ്ട് വര്‍ഷത്തിന് ശേഷമാണ് അറ്റ്‌ലീ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.

രുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് ആറ്റ്ലീ. ബോളിവുഡ് താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരു ചിത്രം ചെയ്യാൻ പോകുന്നുവെന്ന വാർത്തകർ മുമ്പ് പുറത്തുവന്നിരുന്നു. ഷാരൂഖ് ഖാൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കാൻ പോകുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 

അടുത്ത മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുംബൈയില്‍ വെച്ച് ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിരവധി ഷെഡ്യൂളുകളിലായാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ ഷാറൂഖ് ഖാന്റെ നായികയാവുന്നത്. അടുത്തിടെ ഷാറൂഖ് ഖാനും നയന്‍താരയും ഒരുമിച്ച് ചിത്രത്തിനായുള്ള ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് അറ്റ്‌ലീ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം പത്താന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ അണിയറയിലായിരുന്നു ഷാറൂഖ് ഖാന്‍. ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. നെട്രിക്കൺ, അണ്ണാത്തെ, കാത്തു വാക്കുല രണ്ട് കാതൽ എന്നീ ചിത്രങ്ങളാണ് നയൻതാരയുടേതായി ഒരുങ്ങുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona