തിയറ്ററുകള്‍ തുറന്നതിനു ശേഷമുള്ള അക്ഷയ് കുമാറിന്‍റെ ആദ്യ ഒടിടി റിലീസ്

ധനുഷ് (Dhanush), സാറ അലി ഖാന്‍ (Sara Ali Khan), അക്ഷയ് കുമാര്‍ (Akshay Kumar) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് എല്‍ റായ് (Aanand L Rai) സംവിധാനം ചെയ്‍ത 'അത്‍രംഗീ രേ' (Atrangi Re) ഒടിടി റിലീസിന്. മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം നേരത്തെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ഒന്നായിരുന്നു. എന്നാല്‍ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് (Disney Plus Hotstar) എത്തുക. ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 24ന് എത്തുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഇന്നെത്തും.

Add Asianetnews as a Preferred SourcegooglePreferred

2020 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. വാരാണസി, മധുര, ദില്ലി എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ഹിമാന്‍ഷു ശര്‍മ്മയുടേതാണ് തിരക്കഥ. ടി സിരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, അരുണ ഭാട്ടിയ, ഹിമാന്‍ഷു ശര്‍മ്മ, ആനന്ദ് എല്‍ റായ് എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം പങ്കജ് കുമാര്‍, എഡിറ്റിംഗ് ഹേമല്‍ കോത്താരി, സംഗീതം എ ആര്‍ റഹ്മാന്‍. 

Scroll to load tweet…

തിയറ്ററുകള്‍ തുറന്നതിനു ശേഷമുള്ള അക്ഷയ് കുമാറിന്‍റെയും ധനുഷിന്‍റെയും ആദ്യ ഒടിടി ഡയറക്റ്റ് റിലീസുമായിരിക്കും അത്‍രംഗീ രേ. ലക്ഷ്‍മി ആയിരുന്നു അക്ഷയ് കുമാറിന്‍റെ അവസാന ഒടിടി റിലീസ്. പിന്നീടെത്തിയ ബെല്‍ബോട്ടം, സൂര്യവന്‍ശി എന്നിവ തിയറ്റര്‍ റിലീസുകളായിരുന്നു. ധനുഷിന്‍റെ കര്‍ണ്ണന്‍ തിയറ്ററുകളിലെത്തിയപ്പോള്‍ ജഗമേ തന്തിരം നെറ്റ്‍ഫ്ളിക്സ് റിലീസ് ആയിരുന്നു. അതേസമയം ആനന്ദ് എല്‍ റായ്‍യുടെ അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രം രക്ഷാബന്ധനിലും അക്ഷയ് കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.