അതിഥി വേഷങ്ങളിൽ എത്തി മമ്മൂട്ടി കസറിയ ഒട്ടനവധി കഥാപാത്രങ്ങളുണ്ട്.

'മമ്മൂക്കയുടെ എൻട്രിയിൽ തീയറ്റർ വെടിക്കും', എന്നാണ് പ്രമോഷൻ അഭിമുഖത്തിനിടെ ജയറാം പറഞ്ഞത്. ഈ വാക്ക് അന്വർത്ഥമാക്കുന്ന മാസ് ഇൻട്രോയാണ് 'അബ്രഹാം ഓസ്‍ലറി'ൽ മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നതും. പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നുതന്നെ അക്കാര്യം വ്യക്തവുമാണ്. 'തീയറ്ററുകൾ പൂരപ്പറമ്പാക്കിയുള്ള ദ മെ​ഗാ എൻട്രി' എന്നാണ് മമ്മൂട്ടിയുടെ വരവിനെ കുറിച്ച് ആരാധകർ പറയുന്നത്. 

അതിഥി വേഷങ്ങളിൽ എത്തി മമ്മൂട്ടി കസറിയ ഒട്ടനവധി കഥാപാത്രങ്ങളുണ്ട്. അക്കൂട്ടത്തിലേക്കാണ് ഓസ്‍ലറിലെ കഥാപാത്രവും മാറ്റിവയ്ക്കപ്പെടുന്നത്. 'ഓസ്‌ലറിൽ മമ്മൂക്കയുടെ അഴിഞ്ഞാട്ടം, മമ്മൂക്ക സിനിമയിൽ വിഷയം ആണ്..ഒരു രക്ഷയും ഇല്ല, 2024ലെ ദ ബെസ്റ്റ് എൻട്രി പഞ്ചാണ്, മമ്മുക്കയുടെ കൊലമാസ് എൻട്രി', എന്നിങ്ങനെ പോകുന്നു ആരാധക പ്രതികരണങ്ങൾ. മറ്റ് നടന്മാരുടെ ആരാധകർ ആയിരുന്നിട്ട് കൂടി മമ്മൂട്ടിയുടെ ഇൻട്രോ കണ്ടപ്പോൾ ആർത്തുല്ലസിച്ച് പോയെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.

അതേസമയം, ഓസ്‍ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജയറാമിന്റെ മലയാളത്തിലേക്കുള്ള വൻ തിരിച്ചുവരവാണ് സിനിമയെന്ന് പ്രേക്ഷകർ പറയുന്നു. മുൻപും ജയറാം പൊലീസ് വേഷങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും അബ്രഹാം ഓസ്‍ലർ എന്ന കഥാപാത്രം എന്നും സ്പെഷ്യൽ ആയിരിക്കുമെന്നും ഇവർ പറയുന്നു. ജഗദീഷിന്‍റെ മറ്റൊരു മികച്ച കഥാപാത്രം കൂടിയാണ് ചിത്രത്തിലേത്. ചിത്രത്തിന്റെ ടെക്കിനിക്കൽ വശത്തിനും ക്യാമറയ്ക്കും ബിജിഎമ്മിനും സം​ഗീതത്തിനും എല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

Scroll to load tweet…

മോഹൻലാൽ ആരാധകരെ..ശാന്തരാകുവിൻ; ഇതാ 'വാലിബൻ' വൻ അപ്ഡേറ്റ്, ഇത് പൊളിക്കും !

ആദ്യ ഷോയ്ക്ക് മികച്ച് പ്രതികരണം കിട്ടിയതോടെ ഓസ്‍ലർ കാണാനായി നിരവധി പേരാണ് ടിക്കറ്റുകളെടുക്കുന്നത്. പല തിയറ്ററുകളും ഇതിനോടകം ഹൗസ് ഫുള്ളായി കഴിഞ്ഞു. പ്രത്യേകിച്ച് നൈറ്റ് ഷോകൾക്ക്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡോ. രൺധീർ കൃഷ്ണനാണ്. ചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മിഥുന്‍ രംഗത്തെത്തിയിട്ടുണ്ട്. 'എബ്രഹാം ഓസ്‌ലരിനെ ആവേശത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകർക്കു നന്ദി..ഓസ്‍ലറെ ആവിസ്മരണീയം ആക്കിയ ഇന്ത്യയുടെ മഹാനടൻ മമ്മുക്കയ്ക്കും നന്ദി' എന്നാണ് മിഥുന്‍ കുറിച്ചത്. 

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..