ജനുവരി 25നാണ് മോഹൻലാൽ ചിത്രത്തിന്റെ റിലീസ്.

രു സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് അതിനൊരു ഓളം ഉണ്ടാകുകയാണെങ്കിൽ, ഒറ്റക്കാരണമേ ഉണ്ടാകൂ. താരങ്ങൾ. പ്രത്യേകിച്ച് സൂപ്പർ താരങ്ങൾ. അത്തരത്തിൽ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്നൊരു സിനിമയുണ്ട് മലയാളത്തിൽ. മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം തിയറ്ററുകളിൽ എത്താൻ ഇനി ഏതാനും ദിനങ്ങൾ കൂടി മാത്രമാണ് ബാക്കി. അതുകൊണ്ട് തന്നെ വാലിബനുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകളെല്ലാം ആരാധകർ ഒന്നടങ്കം ഏറ്റെടുക്കുകയാണ്. 

ജനുവരി 25നാണ് മോഹൻലാൽ ചിത്രത്തിന്റെ റിലീസ്. ഈ അവസരത്തിൽ മലൈക്കോട്ടൈ വാലിബന്റെ ഷോ ടൈം അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ( FDFS) രാവിലെ ആറരയ്ക്ക് തുടങ്ങും. ഫാൻസ് ഷോ ആയിരിക്കുമിത്. ഇതിനോടകം 125ലധികം ഫാൻസ് ഷോകൾ രാജ്യത്തിന്റെ പലഭാ​ഗങ്ങളിലായി ചാർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തായാലും നിലവിലെ ഹൈപ്പിന്‍റെയും ആവേശത്തിന്‍റെയും അടിസ്ഥാനത്തില്‍ മോഹൻലാൽ ചിത്രത്തിന് ആദ്യ ദിനം തന്നെ മികച്ച ബുക്കിങ്ങും കളക്ഷനും ലഭിക്കുമെന്ന് ഉറപ്പാണ്. 

ഓസ്‍ലർ കസറിയോ ? മമ്മൂട്ടി ഉണ്ടോ? പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ

നേര് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. പി എസ് റഫീക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ, വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, എം സി ഫിലിപ്പ്, ജേക്കബ് ബാബു എന്നിവരാണ് നിർമ്മാതാക്കൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..