Asianet News MalayalamAsianet News Malayalam

Taslima Nasreen : കുഞ്ഞിനോട് എന്ത് വികാരമാണ് ഈ അമ്മമാര്‍ക്ക് ഉണ്ടാകുക? വാടക ​ഗർഭധാരണത്തിൽ തസ്ലീമ നസ്‌റിന്‍

കഴിഞ്ഞ ദിവസമാണ് നടി പ്രിയങ്ക ചോപ്രക്കും ഭര്‍ത്താവ് നിക് ജോനാസിനും കുഞ്ഞ് പിറന്നത്.

Author Taslima Nasreen post on surrogacy
Author
Mumbai, First Published Jan 23, 2022, 6:17 PM IST

ഴിഞ്ഞ ദിവസമാണ് നടി പ്രിയങ്ക ചോപ്രക്കും(Priyanka Chopra) ഭര്‍ത്താവ് നിക് ജോനാസിനും(Nick Jonas) കുഞ്ഞ് പിറന്നത്. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്നതായി ഇരുവരും അറിയിക്കുക ആയിരുന്നു. ഇത് ഏറെ ചർച്ചകൾക്കും വഴിവച്ചിരുന്നു. ഇതിന് പിന്നാലെ എഴുത്തുകാരി തസ്ലീമ നസ്‌റിന്‍(Taslima Nasreen) പങ്കുവച്ച ട്വീറ്റ് ശ്രദ്ധനേടുകയാണ്. വാടക ഗര്‍ഭധാരണം സ്വാര്‍ത്ഥതയാണെന്നും എന്തു കൊണ്ടാണ് ദത്തെടുക്കലിന് ഇവർ തയ്യാറാവാത്തതെന്നും തസ്ലീമ നസ്‌റിന്‍ ചോദിച്ചു. 

'പാവപ്പെട്ട സ്ത്രീകള്‍ ഉള്ളത് കൊണ്ടാണ് വാടക ഗര്‍ഭധാരണം നടക്കുന്നത്. പണക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി സമൂഹത്തില്‍ ദാരിദ്ര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ എന്ത് കൊണ്ട് അനാഥനായ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നില്ല. കുഞ്ഞുങ്ങള്‍ തങ്ങളുടേത് തന്നെയാവണമെന്നത് ഒരു സ്വാര്‍ത്ഥ ഈഗോയാണ്,' എന്ന് തസ്ലീമ ട്വീറ്റ് ചെയ്തു.

'ഈ റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് വികാരമാണ് അമ്മമാര്‍ക്ക് തോന്നുക. കുഞ്ഞിന് ജന്‍മം നല്‍കിയ അമ്മയുടെ അതേ വികാരങ്ങള്‍ ആ കുഞ്ഞിനോട് അവര്‍ക്കുണ്ടാവുമോ,'എന്നും തസ്ലീമ നസ്രിന്‍ ചോദിക്കുന്നു. അതേസമയം, പ്രിയങ്കയ്ക്ക് എതിരെയാണ് ട്വീറ്റ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ നടിയെ ഉദ്ദേശിച്ചല്ല ഇക്കാര്യം കുറിച്ചതെന്നും തനിക്ക് ഏറെ ഇഷ്ടമുള്ള ദമ്പതികളാണ് നിക്കും പ്രിയങ്കയെന്നും തസ്ലിമ കുറിച്ചു.  

'വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഈ പ്രത്യേക സമയത്ത് ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്,' എന്ന് കുറിച്ചുകൊണ്ടാണ് കുഞ്ഞ് ജനിച്ച സന്തോഷം പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം അറിയിച്ചത്.

2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകൻ നിക്ക് ജോനാസും വിവാഹം കഴിക്കുന്നത്.
ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

Follow Us:
Download App:
  • android
  • ios