ആരാധകരെ അദ്ഭുതപ്പെടുത്തുന്ന രംഗങ്ങളും പുതിയ പതിപ്പിലുണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ലോകമെമ്പാടുമുളള സിനിമ പ്രേക്ഷകരുടെ ഇഷ്‍ട സിനിമകളില്‍ ഒന്നായ അവഞ്ചേഴ്‍സ് പരമ്പരയില്‍ ഏറ്റവും ഒടുവില്‍ എത്തിയത് അവഞ്ചേഴ്‍സ് എൻഡ്ഗെയിം ആയിരുന്നു. തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമയ ദൈര്‍ഘ്യം കാരണം ചില രംഗങ്ങള്‍ ഒഴിവാക്കിയായിരുന്നു അവഞ്ചേഴ്‍സ് എൻഡ് ഗെയിം റിലീസ് ചെയ്‍തത്. ആ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആരാധകരെ അദ്ഭുതപ്പെടുത്തുന്ന രംഗങ്ങളും പുതിയ പതിപ്പിലുണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എൻഡ് ക്രഡിറ്റിലാണ് പുതിയ രംഗങ്ങള്‍ കാണുക. 28നാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുക. 2.743 ബില്യണ്‍ ആണ് അവഞ്ചേഴ്‍സ് എൻഡ്ഗെയിം ഇതുവരെയായി സ്വന്തമാക്കിയിരിക്കുന്നത്. അവഞ്ചേഴ്‍സ് എൻഡ് ഗെയിമിന് മുന്നിലുള്ള അവതാര്‍ 2.788 ബില്യണാണ് നേടിയത്. കളക്ഷന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ബോളിവുഡ് ചിത്രങ്ങളെയും അവഞ്ചേഴ്‍സ് എൻഡ്ഗെയിം പിന്നിലാക്കിയിരുന്നു. അതേസമയം തെന്നിന്ത്യൻ സിനിമയായ ബാഹുബലിയെ മറികടക്കാൻ അവഞ്ചേഴ്‍സ് എൻഡ്ഗെയിമിനു കഴിഞ്ഞിരുന്നില്ല.