'ഫിലിപ്‍സ് ആൻഡ് ദ മങ്കിപെൻ' എന്ന കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദിന്റേതാണ് അവിയല്‍.
അനുഭവങ്ങളിലൂടെ വളരുന്ന മനുഷ്യരുടെ കഥകൾ എപ്പോഴും സിനിമാസ്വാദകര്‍ ഹൃദയത്തോട് ചേർത്ത് നിര്‍ത്തുന്നവയാണ്. ഓരോ കഥയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാവുന്നത് അതിലെ കഥാപാത്രങ്ങൾ അവരോട് സംസാരിക്കുമ്പോഴാണ്. കഥയിലെ മനുഷ്യരുടെ പ്രണയവും, വിജയ-പരാജയങ്ങളും, പകയും തങ്ങളുടേത് കൂടിയാണെന്ന് തോന്നുമ്പോഴാണ് ഓരോ സിനിമയെയും അതിലെ കഥാപാത്രങ്ങളെയും അവർ സ്വീകരിക്കുന്നത്. അക്കാര്യത്തിൽ നീതി പുലര്‍ത്തിയിരിക്കുകയാണ് ‘അവിയൽ’(Aviyal Movie) എന്ന ചിത്രം.
കഴിഞ്ഞ വ്യാഴാഴ്ച പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രം വിജയകരമായ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരുടെ മികച്ച അഭിപ്രായത്തോടൊപ്പം നിരൂപക പ്രശംസയും ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു. മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന കുടുംബ ചിത്രം എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അവിയലിനെ കുറിച്ച് പറയുന്നത്. ജോജുവിന്‍റേയും അനശ്വരയുടെയും അഭിനയത്തെ പ്രശംസിച്ച് ഒത്തിരി പേര്‍ രംഗത്തെത്തിയിരുന്നു.
Read Also: Aviyal review : കൃത്യമായ ചേരുവകളുള്ള ഒരു 'അവിയല്‍'- റിവ്യു
'ഫിലിപ്‍സ് ആൻഡ് ദ മങ്കിപെൻ' എന്ന കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദിന്റേതാണ് അവിയല്‍. കണ്ണൂരുകാരനായ ഒരു ചെറുപ്പക്കാരന്റെ വിവിധ കാലഘട്ടങ്ങളിലെ പ്രണയവും ജീവിതവും പറയുകയാണ് ചിത്രം ചെയ്യുന്നത്. ജോസഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോജുവും നടി ആത്മീയ രാജനും അഭിനയിക്കുന്ന ചിത്രം കൂടിയാണ് അവിയൽ. ചിത്രത്തിന്‍റെ വിജയത്തില്‍ സക്സസ് ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഷാനിൽ മുഹമ്മദ് തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പോക്കറ്റ് എസ്ക്യൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്. മങ്കിപെൻ എന്ന ചിത്രത്തിന് ശേഷം ഷാനിൽ ഒരുക്കുന്ന ചിത്രത്തിൽ പുതുമുഖമായ സിറാജ്ജുദ്ധീൻ ആണ് നായകനാകുന്നത്. കേതകി നാരായൺ, ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, വിഷ്ണു, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോർജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കണ്ണൂർ ജില്ലയിൽ ജനിച്ചു വളർന്ന, സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യകാലം, കൗമാരം, യൗവനം, എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛൻ- മകൾ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് അവിയൽ.
