ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു. സിനിമയുടെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാൽ, തിയേറ്ററിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് നിർമ്മാതാക്കൾ അഭ്യർത്ഥിച്ചു.

നിവിൻ പോളിയെയും മമത ബൈജുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കളക്ഷനിലും വമ്പൻ നേട്ടമാണ് ചിത്രം സ്വന്തമാക്കുന്നത്. ഇപ്പോഴിതാ സിനിമ കാണാൻ പോകുന്ന പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി സമൂഹമാധ്യങ്ങളിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. തിയേറ്ററിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ ദയവായി പങ്കുവയ്ക്കരുതെന്നാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്.

"പ്രിയപെട്ടവരെ, ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന് നിങ്ങൾ നൽകുന്ന വൻ വരവേൽപ്പിന് നന്ദി. നിങ്ങളുടെ സന്തോഷം ഞങ്ങൾ മനസ്സിലാക്കുന്നു. എന്നിരുന്നാലും, സിനിമ കാണാനിരിക്കുന്ന മറ്റുള്ളവരുടെ ആസ്വാദനത്തെ സാരമായി ബാധിക്കുമെന്നതിനാൽ, തിയേറ്ററിൽ നിന്നുള്ള ചിത്രത്തിലെ ദൃശ്യങ്ങൾ ദയവായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. സിനിമയുടെ സർപ്രൈസുകൾ എല്ലാവരും തിയേറ്ററിൽ തന്നെ ആസ്വദിക്കട്ടെ." ഭാവന സ്റ്റുഡിയോസ് കുറിച്ചു.

അതേസമയം ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച പോലെ മികച്ച സിനിമയാണ് ലഭിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്.ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

YouTube video player