ദിയയെ കൂടാതെ അഹാന കൃഷ്ണ, സിന്ധു കൃഷ്ണ, ഇഷാനി, ഹൻസിക തുടങ്ങിയവരെല്ലാം മീനമ്മ പങ്കുവെച്ച ആദ്യത്തെ വീഡിയോയ്ക്കു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
യൂട്യൂബ് ചാനലുമായി ഇൻഫ്ളുവൻസറും സംരംഭകയും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ഗണേശിന്റെ അമ്മ മീനമ്മ എന്ന മീനാക്ഷി. വിജയദശമി ദിനത്തിലാണ് അശ്വിന്റെ അമ്മ മീനമ്മയുടെ കുക്കിങ് ചാനലിന് തുടക്കം. നന്നായി പാചകം ചെയ്യുന്നയാളാണ് അശ്വിന്റെ അമ്മയെന്ന് ദിയ കൃഷ്ണ തന്റെ വ്ലോഗുകളിലൂടെ പറഞ്ഞിരുന്നു. വിവാഹത്തിനു മുൻപേ തന്നെ, തന്റെ ചാനലിലൂടെ മീനമ്മയുടെ പാചകപരീക്ഷണങ്ങളും ദിയ പല തവണ കാണിച്ചിട്ടുണ്ട്. മീനമ്മാസ് കിച്ചൺ എന്ന പേരിൽ ഒരു ഓൺലൈൻ സ്റ്റോറും നേരത്തേ തന്നെ ആരംഭിച്ചിരുന്നു. അച്ചാറുകൾ, മസാലപ്പൊടികൾ, നുറുക്കുകൾ തുടങ്ങിയ സാധനങ്ങളാണ് പ്രധാനമായും ഓൺലൈനിലൂടെ വിൽക്കുന്നത്. ‘മീനമ്മാസ് കിച്ചൺ’ എന്ന ഇൻസ്റ്റഗ്രാം പേജുമുണ്ട്.

രണ്ടു ദിവസത്തിനക നാൽപത്തിനായിരത്തോളം സബ്സ്ക്രൈബേഴ്സിനെയാണ് മീനമ്മയുടെ ചാനലിന് ലഭിച്ചിരിക്കുന്നത്. മൈസൂർ പാക്ക് ഉണ്ടാക്കുന്നതിന്റെ റെസിപ്പിയാണ് ആദ്യത്തെ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. ആദ്യ വീഡിയോ തന്നെ ഇതിനകം രണ്ടു മില്യനോളം കാഴ്ചക്കാരെയും നേടിക്കഴിഞ്ഞു. അശ്വിനും മീനമ്മയുമാണ് ആദ്യത്തെ വീഡിയോയിൽ സംസാരിക്കുന്നത്. ദിയ കൃഷ്ണ കമന്റുമായും എത്തിയിട്ടുണ്ട്. ''ഇത്രയും നാൾ ഞാൻ അശ്വിന്റെ അമ്മ, ദിയയുടെ അമ്മായിയമ്മ, ഓമിക്കുട്ടന്റെ വല്യമ്മ എന്നിങ്ങനെയൊക്കെയാണ് ഞാൻ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ മീനമ്മാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലും തുടങ്ങിയിരിക്കുകയാണ്. മീനമ്മയുടെ മോനാണ് അശ്വിൻ എന്ന രീതിയിലേക്ക് ഇനി എത്തണം, അതിന് നിങ്ങളുടെ എല്ലാവരുടെയും പിന്തുണ വേണം'', എന്നാണ് മീനാക്ഷി വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്. ദിയയാണ് എല്ലാത്തിനും തുടക്കം കുറിച്ചു തന്നതെന്നും മീനാക്ഷി പറയുന്നുണ്ട്. ദിയയെ കൂടാതെ അഹാന കൃഷ്ണ, സിന്ധു കൃഷ്ണ, ഇഷാനി, ഹൻസിക തുടങ്ങിയവരെല്ലാം മീനമ്മ പങ്കുവെച്ച ആദ്യത്തെ വീഡിയോയ്ക്കു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
