തല്ലുമാല പ്രൊഡ്യൂസര്‍ നിര്‍മ്മിക്കുന്ന സിനിമയിൽ നായകൻ സൗബിൻ ഷാഹിര്‍. സംവിധാനം നവാഗതനായ ഇർഷാദ് പരാരി

നവാഗതനായ ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രമായ അയൽവാശിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തിരക്കഥാകൃത്ത് മുഹസിൻ പരാരിയുടെ സഹോദരനായ ഇര്‍ഷാദ് തന്നെയാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം. പെരുന്നാൾ റിലീസായി ഏപ്രിൽ 21-ന് സിനിമ പ്രദർശനത്തിന് എത്തും.

സൗബിൻ ഷാഹിർ,ബിനു പപ്പു,നസ്ലിൻ നിഖില വിമൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. സൗഹൃദങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന മുഴുനീള ഫാമിലി കോമഡി എന്‍റര്‍ടെയ്നറാണ് സിനിമ.

തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് അയൽവാശി. തല്ലുമാലയുടെ തിരക്കഥാകൃത്ത് മുഹസിൻ പരാരിയും നിർമ്മാണ പങ്കാളിയാണ്.

ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ,​ ലിജോ മോൾ ജോസ്, അജ്‍മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം സജിത് പുരുഷൻ. ജേക്സ് ബിജോയ് സംഗീത സംവിധാനം. എഡിറ്റർ സിദ്ധിഖ് ഹൈദർ. പ്രൊജക്ട് ഡിസൈൻ ബാദുഷ. മേക്കപ്പ് റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം മഷാര്‍ ഹംസ. പി.ആർ.ഒ എ.എസ് ദിനേശ് മീഡിയ പ്രെമോഷൻ, സീതാലക്ഷ്മി, മാർക്കറ്റിങ് & മാർക്കറ്റിങ് പ്ലാൻ ഒബ്സ്‌ക്യുറ ഡിസൈൻ, യെല്ലോ ടൂത്ത്.