Asianet News MalayalamAsianet News Malayalam

കേരളത്തില്‍ 104 സ്ക്രീനുകള്‍, സംസ്ഥാനത്തിന് പുറത്തും മികച്ച സ്ക്രീന്‍ കൗണ്ട്; 'ആയിഷ' പ്രദര്‍ശനം തുടങ്ങുന്നു

നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍

ayisha movie releases tomorrow theatre list manju warrier
Author
First Published Jan 19, 2023, 11:48 PM IST

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്‍ഡോ- അറബിക് ചിത്രം ആയിഷ വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മികച്ച സ്ക്രീന്‍ കൌണ്ടോടെ വെള്ളിയാഴ്ചയാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നത്. കേരളത്തില്‍ 104 സ്ക്രീനുകളിലാണ് ചിത്രത്തിന് റിലീസ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, ഹരിയാന, യുപി എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് റിലീസ് ഉണ്ട്.

നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. മലയാളത്തില്‍ ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആദ്യമായി ആവും. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമാവും ഇതെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.  

ALSO READ : 'നിങ്ങളുടെ റിവ്യൂസ് വായിച്ചുകൊണ്ടേയിരിക്കുന്നു'; 'നന്‍പകല്‍' സ്വീകരിച്ച പ്രേക്ഷകരോട് മമ്മൂട്ടി

പ്രേത ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരം ആയിരുന്നു ആയിഷയുടെ പ്രധാന ലോക്കേഷന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. ഈ ചിത്രത്തിനുവേണ്ടി വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.

മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍. മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. വിഷ്ണു ശര്‍മയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. നായര്‍, ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍- രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി.എം.കെ, പി.ആര്‍.ഒ.- എ.എസ്. ദിനേശ്, മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Follow Us:
Download App:
  • android
  • ios