സൂഫിയും സുജാതയും എന്ന സിനിമയിലെ പുതിയൊരു ഗാനം കൂടി പുറത്തുവിട്ടു. എം ജയചന്ദ്രൻ സംഗീതം പകര്‍ന്ന ഗാനമാണ് പുറത്തുവിട്ടത്.

ബാങ്ക് വിളിയാണ് ആണ് ചിത്രത്തില്‍ ഗാനമായി ഉപയോഗിച്ചിരിക്കുന്നത്. ജയചന്ദ്രൻ മറ്റൊരു ലോകത്തേയ്‍ക്ക് കൊണ്ടുപോയി എന്നാണ് ഗാനം ഷെയര്‍ ചെയ്‍ത് ജയസൂര്യ എഴുതിയിരിക്കുന്നത്. ജയസൂര്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിട്ടുണ്ട്. സിയ ഉള്‍ ഹഖ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ദേവ് മോഹൻ ആണ് ചിത്രത്തിലെ നായകൻ. അദിതിയാണ് നായിക. എം ജയചന്ദ്രൻ സംഗീതം പകര്‍ന്ന വാതുക്കല്‍ വെള്ളരിപ്രാവ് എന്ന ഗാനം നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. നാറാണിപ്പുഴ ഷാനവാസ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.