വി.കെ പ്രകാശ് ചിത്രം ‘ലൈവി’ന്റെ ഓഡിയോ ലോഞ്ചിലാണ് ബി. ഉണ്ണികൃഷ്ണന്‍ ഇത് പറഞ്ഞത്. 

കൊച്ചി: ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ കാസ്റ്റിംഗില്‍ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേത് ആയിരിക്കുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. നൂറ് ശതമാനം കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള അഭിനേതാവാണ് ഷൈന്‍ ടോം ചാക്കോയെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വി.കെ പ്രകാശ് ചിത്രം ‘ലൈവി’ന്റെ ഓഡിയോ ലോഞ്ചിലാണ് ബി. ഉണ്ണികൃഷ്ണന്‍ ഇത് പറഞ്ഞത്. സിനിമ രംഗത്തെ മോശം പെരുമാറ്റം അഭ്യര്‍ത്ഥിച്ച് ഷെയ്ന്‍ നിഗവുമായി ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ പറഞ്ഞ പശ്ചാത്തലത്തിലാണ് ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്‍ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.

"ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ കാസ്റ്റിംഗിലെ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേത് ആയിരിക്കും. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ നൂറുശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈന്‍ ടോം ചാക്കോ” എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. ബി ഉണ്ണികൃഷ്ണന്‍റെ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഷൈന്‍ എത്തിയിരുന്നു.

 എസ്. സുരേഷ്ബാബുവിന്റെ രചനയിൽ വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് 'ലൈവ്'. മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു.

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിങ്ങനെ ആകർഷകമായ താരനിരയാണ് ചിത്രത്തിലുള്ളത്. ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'. 

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണ് ചിത്രസംയോജകൻ സുനിൽ എസ്. പിള്ള, സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ്‌ കല എന്നിവരും മലയാളികൾക്ക് സുപരിചിതരാണ്.

ഷൈൻ ടോമിന്‍റെ ആ വാക്കുകള്‍ വേദനിപ്പിച്ചു: പ്രതികരിച്ച് സംയുക്ത

റാഫിയുടെ തിരക്കഥ, ഹരിദാസ് സംവിധാനം; 'താനാരാ'യില്‍ വിഷ്‍ണു, ഷൈന്‍, അജു