Asianet News MalayalamAsianet News Malayalam

Bahubali Series : പ്രതീക്ഷിച്ച നിലവാരമില്ല; 150 കോടിയുടെ ‘ബാഹുബലി’ സീരിസ് വേണ്ടെന്നുവച്ച് നെറ്റ്ഫ്ലിക്സ്?

2021ല്‍ ​ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഹൈദരാബാദില്‍ ഒരുക്കിയ സെറ്റിലായിരുന്നു സീരിസിന്റെ ചിത്രീകരണം. 

Baahubali Before The Beginning Series Shelved By Netflix
Author
Chennai, First Published Jan 27, 2022, 8:39 AM IST

രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ചിത്രം ഉണ്ടാക്കിയ ഓളം ലോകം മുഴുവന്‍ ഇപ്പോഴും അലയൊലിക്കുന്നുണ്ട്. ചിത്രത്തിന്റെ സീരിസ് വരുന്നുവെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ 150 കോടി രൂപ മുതൽമുടക്കിയ സിരീസ്(Baahubali: Before The Beginning) നെറ്റ്ഫ്ലിക്സ് വേണ്ടെന്നുവച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  

ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്‌ഷനും ശേഷമാണ് പരമ്പര വേണ്ടെന്ന് നെറ്റ്ഫ്ലിക്സ് ടീം  തീരുമാനിച്ചിരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചിത്രീകരിച്ച ഭാഗങ്ങൾ ഇഷ്ടപ്പെടാത്തതാണ് കാരണമെന്നാണ് വിവരം. 

ബാഹുബലിയിലെ പ്രധാന കഥാപാത്രമായിരുന്നു രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി. ശിവകാമിയുടെ ജീവിതമാണ് സിരീസായി ഒരുങ്ങുന്നത്. മൃണാള്‍ താക്കൂറായിരുന്നു ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിച്ചത്. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍. 2021ല്‍ ​ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. 

ഹൈദരാബാദില്‍ ഒരുക്കിയ സെറ്റിലായിരുന്നു സീരിസിന്റെ ചിത്രീകരണം. എന്നാൽ എഡിറ്റിം​ഗ് ഘട്ടത്തിൽ പ്രതീക്ഷിച്ച നിലവാരമില്ലെന്നു വിലയിരുത്തി സീരിസ് ഉപേക്ഷിക്കാൻ നെറ്റ്ഫ്ലിക്സ് തീരുമാനിക്കുക ആയിരുന്നു. അതേസമയം, പുതിയ സംവിധായകനെയും താരങ്ങളേയും വച്ച് സീരിസ് വീണ്ടും ചിത്രീകരിക്കാനും നെറ്റ്ഫ്ലിക്‌സ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

"ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്" എന്ന നെറ്റ്ഫ്ലിക്സ് സീരീസ് "ബാഹുബലി: ദി ബിഗിനിംഗ്", "ബാഹുബലി: കൺക്ലൂഷൻ" എന്നിവയുടെ പ്രിക്വൽ ആണ്. ആനന്ദ് നീലകണ്ഠന്റെ "ദി റൈസ് ഓഫ് ശിവകാമിയുടെ" പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ഭാഗമായാണ് ഒരു സീസണ്‍. രാഹുൽ ബോസ്, അതുൽ കുൽക്കർണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios