Asianet News MalayalamAsianet News Malayalam

കാര്‍ത്തിക്കൊപ്പം ബാബു ആന്റണി, പൊന്നിയിൻ സെല്‍വനിന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് താരം

കാര്‍ത്തി ചെറുപ്പം മുതല്‍ തന്റെ ആരാധകനായിരുന്നു എന്ന് പറഞ്ഞുവെന്നും മുമ്പ്  ബാബു ആന്റണി എഴുതിയിരുന്നു.

Babu Antony share his photo with actor Karthi
Author
Kochi, First Published Sep 1, 2021, 10:32 PM IST

മണിരത്‍നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം ബാബു ആന്റണിയും ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ഐശ്വര്യ റായ് അടക്കമുള്ള വൻ താരനിരയാണ് പൊന്നിയിൻ സെല്‍വൻ എന്ന സിനിമയിലുള്ളത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ ബാബു ആന്റണി ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ കാര്‍ത്തിക്കൊപ്പമുള്ള ഒരു ഫോട്ടോയാണ് ബാബു ആന്റണി പങ്കുവെച്ചിരിക്കുന്നത്.

കാര്‍ത്തി ചെറുപ്പം മുതല്‍ തന്റെ ആരാധകനായിരുന്നു എന്ന് പറഞ്ഞുവെന്നും മുമ്പ്  ബാബു ആന്റണി എഴുതിയിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ പോയപ്പോള്‍ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചതായിരുന്നു ബാബു ആന്റണി.  അഞ്‍ജലി എന്ന ചിത്രത്തിന് ശേഷം വീണ്ടും മണി സാറിനെ കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ് എന്നും ബാബു ആന്റണി പറഞ്ഞിരുന്നു. എന്തായാലും ബാബു ആന്റണിയുടെ ഫോട്ടോ ഹിറ്റായിരിക്കുകയാണ്.

മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ്   പൊന്നിയിൻ സെല്‍വൻ  എന്ന ചിത്രം നിർമ്മിക്കുന്നത്.

സിനിമയുടെ ലൊക്കേഷൻ ദൃശ്യങ്ങള്‍ ബാബു ആന്റണി മുമ്പ് പങ്കുവെച്ചിരുന്നു.

Follow Us:
Download App:
  • android
  • ios