അധ്യാപകന് എണ്‍പത്തിരണ്ട് വയസായെന്ന് വിശ്വസിക്കാൻ പ്രയാസമെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. 

മലയാളത്തിന്റെ ആക്ഷൻ താരമായിരുന്നു ഒരുകാലത്ത് ബാബു ആന്റണി (Babu Antony). കരാട്ടെ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ. ബാബു ആന്റണിയുടെ കരാട്ടെ ആക്ഷൻ രംഗങ്ങള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായ ഘടകമായ കാലവുമുണ്ടായിരുന്നു. ഇപ്പോഴിതാ കരാട്ടയിലെ തന്റെ ആദ്യത്തെ ഗുരുവിനെ സന്ദര്‍ശിച്ചതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബാബു ആന്റണി.

നാട്ടിലെ എന്റെ ആദ്യത്തെ ആയോധനകലാ അധ്യാപകനെ സന്ദർശിക്കുന്നു. അദ്ദേഹത്തിന് 82 വയസായി എന്നും എഴുതിയാണ് ബാബു ആന്റണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന് 82 വയസായി എന്ന് കണ്ടാല്‍ തോന്നില്ലെന്നാണ് കമന്റുകള്‍. 'ഹെഡ്‍മാസ്റ്റര്‍' എന്ന ചിത്രത്തിലാണ് ബാബു ആന്റണി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

View post on Instagram

ശ്രീലാല്‍ ദേവരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചാനല്‍ ഫൈവിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാജീവ് കുടപ്പനകുന്ന് ആണ്. രാജൻ മണക്കാട് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.

കാരൂരിന്റെ കഥയാണ് സിനിമയായി സ്‍ക്രീനിലേക്ക് എത്തുന്നത്. 'പൊതിച്ചോറെ'ന്ന കഥ സിനിമയായി 'ഹെഡ്‍മാസ്റ്റര്‍' എന്ന പേരില്‍ എത്തുമ്പോള്‍ പ്രധാന അധ്യാപകനാകുന്നത് തമ്പി ആന്റണിയാണ്. തമ്പി ആന്റണിയുടെ കഥാപാത്രത്തിന്റെ മകനായിട്ടാണ് ബാബു ആന്റണി അഭിനയിക്കുന്നത്. രാജീവ് നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്.