ബാബു രാജിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അഭയ്.

ടൻ ബാബുരാജിന്റെ മകൻ അഭയ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുന്നത്. ഡിസംബര്‍ 31നായിരുന്നു അഭയിന്റെ മനസ്സമ്മതം. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെ ഉള്ളവർ വിവാഹ ശേഷം നടന്ന റിസപ്ഷനിൽ പങ്കെടുത്തിരുന്നു. 

ബാബുരാജിന്റെ ആദ്യ മകന്റെ വിവാഹം | Baburaj Son Marriage | Abhay Baburaj Marriage

ബാബു രാജിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അഭയ്. അക്ഷയ് മറ്റൊരു മകനാണ്. വിവാഹ മോചനത്തിന് ശേഷം 2002ലാണ് ബാബുരാജ് വാണി വിശ്വനാഥിനെ വിവാഹം ചെയ്യുന്നത്. ആര്‍ച്ചയും ആരോമലുമാണ് ഇവരുടെ മക്കൾ.

Mammookka and Lalettan at Baburaj Son Reception | Abhay Baburaj Reception

അതേസമയം, ആദ്യദിവസം തന്നെ ചിലര്‍ മോശമായി സിനിമയെ റിവ്യൂ ചെയ്യുന്നതിനെതിരെ ബാബു രാജ് രംഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സിനിമകണ്ടാല്‍ അതില്‍ തോന്നുന്ന അഭിപ്രായം രണ്ട് ദിവസം മാറ്റിവച്ചാല്‍ നല്ലതാണ്. അതിനാല്‍ ചിലപ്പോള്‍ സിനിമ രക്ഷപ്പെടും. ഇത്തരത്തില്‍ ആദ്യദിവസങ്ങളില്‍ സിനിമകാണാന്‍ എത്തുന്ന ആ സിനിമയുടെ അണിയറക്കാര്‍ വിളിക്കുന്നവര്‍ അല്ലെ എന്ന ചോദ്യത്തിന്, അത് ഇത്തരം അഭിപ്രായം കേള്‍ക്കുന്ന ജനത്തിന് അറിയില്ലെന്നും ആയിരുന്നു നടന്‍ പറഞ്ഞിരുന്നത്. 

 'തേര്' എന്ന ചിത്രമാണ് ബാബുരാജിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. എസ് ജെ സിനു ആണ് സംവിധാനം. റിവെഞ്ച് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ജനുവരി 6 ന് ആണ്. ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിൻറെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. 

ലൈവ് പെർഫോമൻസുമായി വേദി കീഴടക്കി പ്രണവ്, 'സകലകലാവല്ലഭൻ' എന്ന് ആരാധകർ

ബ്ലൂ ഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന ചിത്രത്തിൽ അമിത് ചക്കാലക്കൽ, ബാബുരാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്‌സാണ്ടർ, സ്‌മിനു സിജോ, നിലജാ ബേബി, റിയാ സൈറ, വീണാ നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.