വ്യായാമത്തിലേക്ക് മടങ്ങിവരുന്ന കാര്യത്തിൽ ക്ഷമ കാണിക്കേണ്ടിവന്നുവെന്ന് കത്രീന കൈഫ്.

ഹിന്ദി സിനിമ ലോകത്തെ ഒരുകാലത്തെ മുൻ നിര നായികയായിരുന്നു കത്രീന കൈഫ്. ബല്‍റാം വേഴ്‍സസ്‍ താരദാസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തി കത്രീന കൈഫ്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് കത്രീന കൈഫ്. ഇപ്പോഴിതാ കൊവിഡ് രോഗത്തിന് അതീജിവീച്ച താൻ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് താനെന്ന് കത്രീന കൈഫ് പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് കഴിഞ്ഞ് വ്യായാമത്തിലേക്ക് മടങ്ങിവരുന്ന കാര്യത്തിൽ ക്ഷമ കാണിക്കേണ്ടിവന്നു. നിങ്ങൾ നിങ്ങളുടെ രീതിയില്‍ നിങ്ങളുടെ ശരീരം ശ്രദ്ധിക്കണം, നിങ്ങൾക്ക് നല്ല ദിവസങ്ങളുണ്ട്, നിങ്ങൾക്ക് വീണ്ടും ക്ഷീണം തോന്നുന്ന ദിവസങ്ങളും. നിങ്ങളുടെ ശരീരത്തിന്റെ രോഗശാന്തി പ്രക്രിയ സാവധാനത്തിൽ ആയിരിക്കുമെന്ന് വിശ്വസിക്കുകയും സ്വയം സമയം നൽകുകയും ചെയ്യുക. പടിപടിയായി തിരിച്ചുവരാമെന്നും കത്രീന കൈഫ് പറയുന്നു.

കൊവിഡ് വന്ന കാര്യവും കത്രീന കൈഫ് തന്നെയായിരുന്നു അറിയിച്ചത്.

എന്തായാലും കൊവിഡ് രോഗത്തെ തുടര്‍ന്നുണ്ടായ പ്രശ്‍നങ്ങള്‍ മറികടക്കാനുള്ള ശ്രമത്തിലാണ് കത്രീന കൈഫ്.