​പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ മെക്കാർട്ടിൻ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ് പി.ടിയും റൂമാ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വിഎസും ചേർന്ന് നിർമ്മിക്കുന്ന ‘പന്തം’ സിനിമ സെൻസർ നടപടികൾ പൂർത്തിയാക്കി. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. റിലീസ് ഉടൻ ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.​മലയാളത്തിൽ ജാതിരാഷ്ട്രീയത്തെ ആഴത്തിലും ശക്തമായും അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനോടകം ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ് ‘പന്തം’.

​ക്യൂപിഡ്സ് ക്യാമറയും സാം കൃഷ്ണ എന്റർടൈൻമെന്റ്സും ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാരാണ്. ഉണ്ണി സെലിബ്രേറ്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായെത്തുന്നു. ​പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ മെക്കാർട്ടിൻ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചില ചോദ്യങ്ങൾ അസ്വസ്ഥമാക്കും… ചില യാഥാർഥ്യങ്ങൾ ചർച്ചകളെ ജ്വലിപ്പിക്കും!