കീര്‍ത്തി സുരേഷ് ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു.

കീര്‍ത്തി സുരേഷ് (Keerthy Suresh) നായികയാകുന്ന ചിത്രമാണ് ഗുഡ് ലക്ക് സഖി (Good Luck Sakhi). നാഗേഷ് കുക്കുനൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഗേഷ് കുക്കുനൂര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗുഡ് ലക്ക് സഖിയെന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു.

ബാഡ് ലക്ക് സഖി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ശ്രീമണിയാണ് കീര്‍ത്തിയുടെ ചിത്രത്തിന്റെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകൻ. നാട്ടിൻപുറത്തുകാരിയായ പെണ്‍കുട്ടിയായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് എന്ന് ഗാന രംഗത്തിന്റെ വീഡിയോയിലൂടെ മനസിലാകുന്നു.

സുധീര്‍ ചന്ദ്ര പദിരിയാണ് ചിത്രം നിര്‍മിക്കുന്നത്. എല്ലാവര്‍ക്കും നിര്‍ഭാഗ്യം ഉണ്ടാക്കുമെന്ന് പഴി കേള്‍ക്കുന്ന ഒരു കഥാപാത്രമാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്. വിവാഹത്തിന് തൊട്ടുമുമ്പ് കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന്റെ ഭര്‍ത്താവ് ഒരു വാഹനാപകടത്തില്‍ മരിക്കുന്നു. അങ്ങനെ ഒട്ടേറെ ദുര്‍ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് കീര്‍ത്തി സുരേഷിന്റേത്.

ചിരന്തൻ ദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് ഗുഡ് ലക്ക് സഖിയുടെ ചിത്ര സംയോജകൻ. 26ന് നാണ് ചിത്രം റിലീസ് ചെയ്യുക. തിയറ്ററുകളില്‍ തന്നെയാകും ചിത്രം റിലീസ് ചെയ്യുകയെന്നാണ് പ്രവര്‍ത്തകര്‍ അറിയിച്ചു.